Flash News

6/recent/ticker-posts

തിരൂരങ്ങാടിയിൽ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

Views

തിരൂരങ്ങാടി • എ ആർ നഗറിലെ ഒന്നര വയസ്സുള്ള കുട്ടിക്ക് ഷിഗെല്ല വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.

Post a Comment

0 Comments