Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

Views

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലും വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്.

കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കുന്നതിന്റെയും ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ്റെ സാന്നിധ്യവുമാണ് കേരളത്തിൽ ഈ ഒരാഴ്ച്ച മഴ ശക്തിപ്പെടാൻ കാരണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസ്സമില്ല.



Post a Comment

0 Comments