Flash News

6/recent/ticker-posts

കല്‍പ്പറ്റ മോഹിച്ച് മുല്ലപ്പള്ളി; 'മോഹം വേണ്ട, വിട്ടുകൊടുക്കില്ല'; കോണ്‍ഗ്രസിനെ വെട്ടി മുസ്‌ലീം ലീഗ്

Views



കല്‍പ്പറ്റ: കല്‍പ്പറ്റ സീറ്റില്‍ ഇത്തവണ ലീഗ് സ്ഥാനാര്‍ഥി മത്സരിക്കുമെന്ന് മുസ്‌ലിം ലീഗ് വയനാട് ജില്ല സെക്രട്ടറി യഹിയ ഖാന്‍. ''പുറത്ത് നിന്നും ഒരാള്‍ മത്സരിക്കേണ്ട സാഹചര്യമില്ല. മുമ്പ് ലീഗ് വിട്ടുകൊടുത്ത സീറ്റാണ് കല്‍പ്പറ്റ. നിര്‍ബന്ധമായും ഇത്തവണ ഈ സീറ്റ് ലീഗിന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സീറ്റ് ചോദിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും യഹിയ ഖാന്‍ പറഞ്ഞു. മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ഥി എന്ന് പറയാന്‍ ഇത് കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റല്ല. ഇത് എല്‍.ജെ.ഡിയുടെ സിറ്റിംഗ് സീറ്റായിരുന്നു. എല്‍.ജെ.ഡി മുന്നണി വിട്ടതോടു കൂടി ലീഗ് മുമ്പ് കൈമാറ്റം ചെയ്ത സീറ്റാണ്'. അതുകൊണ്ട് തന്നെ ആ സീറ്റ് ലീഗ് ഇത്തവണ തിരിച്ച് ആവശ്യപ്പെടുകയാണെന്നും മുസ്‌ലിം ലീഗ് വയനാട് ജില്ല സെക്രട്ടറി യഹിയ ഖാന്‍ വിശദമാക്കി.


Post a Comment

0 Comments