Flash News

6/recent/ticker-posts

സൗദി ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് കൗണ്‍സില്‍ സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുമെന്ന് അമീരി ദിവാനി ഔദ്യോഗിക പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Views
സൗദിയില്‍ നടക്കുന്ന ഗള്‍ഫ് സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കുമെന്ന് അമീരി ദിവാനി.


ദോഹ: സൗദി ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് കൗണ്‍സില്‍ സമ്മേളനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കുമെന്ന് അമീരി ദിവാനി ഔദ്യോഗിക പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. 

ഖത്തറില്‍ നിന്നുള്ള ഒരു ഉന്നത നയതന്ത്ര സംഘവും അമീറിനെ ഗള്‍ഫ് സമ്മേളനത്തില്‍ അനുഗമിക്കുന്നുണ്ട്. സൗദിയിലെ അല്‍ ഉലാ പ്രവിശ്യയിലാണ് ഇന്ന് ഗള്‍ഫ് കൗണ്‍സില്‍ 41-ാമത് സമ്മേളനം നടക്കുക. 

ഗള്‍ഫ് അംഗ രാഷ്ട്രങ്ങളിലെ നേതാക്കള്‍ എല്ലാവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്നര വര്‍ഷത്തോളമായി തുടരുന്ന ഖത്തര്‍ ഉപരോധത്തിന് ഈ ഗള്‍ഫ് സമ്മേളനത്തോടെ ഔദ്യോഗിക പരിസമാപ്തി കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി മൂന്നര വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ഖത്തര്‍-സൗദി കര-വ്യോമ-ജല അതിര്‍ത്തികള്‍ കഴിഞ്ഞ ദിവസം തുറന്നു.

Post a Comment

0 Comments