Flash News

6/recent/ticker-posts

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന.

Views




കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി മാസം ഉണ്ടായേക്കുമെന്ന് സൂചന.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷക സംഘം കേരളം സന്ദർശിച്ചതിന് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.


 നിലവിൽ പശ്ചിമ ബംഗാളിൽ സന്ദർശനം നടത്തുന്ന സംഘം ജനുവരി അവസാനത്തോടെയാകും കേരളം സന്ദർശിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടപ്പിലാക്കാനാണ് സാധ്യത. ഏപ്രിൽ 30-നകം നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിൽ ഫെബ്രുവരി പകുതിയോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന അന്നുമുതൽ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വരും.


Post a Comment

0 Comments