Flash News

6/recent/ticker-posts

വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡ് ഗ്ലാസ്സുകളും കർട്ടൻ, ഫിലിം , മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഓപ്പറേഷൻ സ്ക്രീൻ.

Views

ഓപ്പറേഷൻ സ്ക്രീൻ' ഇന്ന് (ജനുവരി-17) മുതൽ.

വാഹനങ്ങളിലെ ഡോർ ഗ്ലാസുകളും, വിൻഡ് ഷീൽഡ് ഗ്ലാസ്സുകളും കർട്ടൻ, ഫിലിം , മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിച്ച്
മറക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഓപ്പറേഷൻ സ്ക്രീൻ.

മോട്ടോർ വാഹന നിയമങ്ങളുടെയും, ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ
ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാൻ  ബഹുമാനപ്പെട്ട സുപ്രീം കോടതിയും, ഹൈക്കോടതിയും  കർശനമായ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. ആയതിനാൽ ഇത്തരം നിയമലംഘനങ്ങളിൽ പെടുന്ന സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ വാഹനങ്ങൾക്കെതിരെ ഇന്ന് (17.01.2021) മുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയാണ്. വാഹനം നിർത്താതെ തന്നെ ഇലക്ട്രോണിക് ചെലാൻ (Echallan) സംവിധാനത്തിലൂടെ പരമാവധി വാഹനങ്ങൾക്ക് കേസെടുക്കാൻ കഴിയും. മുൻപ്  കേസെടുത്തിട്ടും വീണ്ടും ഇത്തരം നിയമലംഘനങ്ങൾ ആവർത്തിക്കുന്നവരെ Echallan സംവിധാനത്തിലൂടെ എളുപ്പം മനസ്സിലാക്കാൻ സാധിക്കും. ഗ്ലാസിൽ നിന്നും ഫിലിം, കർട്ടൻ എന്നിവ നീക്കാൻ വിസമ്മതിക്കുന്നവരുടെ  വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുകയും, കൂടാതെ അത്തരം വാഹനങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.




Post a Comment

0 Comments