Flash News

6/recent/ticker-posts

അഴീക്കോട് സ്കൂൾ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു

Views
അഴീക്കോട് സ്കൂൾ അഴിമതിക്കേസിൽ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
അഴീക്കോട് സ്കൂൾ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് മുസ്‌ലിം ലീഗ് നേതാവും എം.എൽ.എയുമായ കെ.എം ഷാജിയെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നത്.

കണ്ണൂർ വിജിലൻസ് ഓഫീസിൽ ഡിവൈഎസ്പി  ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ. വൈകീട്ട് മൂന്നു മണിയോടെ ആരംഭിച്ച ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് അഴീക്കോട് ഹൈസ്കൂൾ അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിന്മേലാണ് ചോദ്യം ചെയ്യൽ.

ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നൽകിയ കത്തിന്റെ കോപ്പി സഹിതം സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി അംഗം കുടുവൻ പത്മനാഭൻ 2017ൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്


Post a Comment

0 Comments