Flash News

6/recent/ticker-posts

കോവിഡ് വാക്‌സിൻ നൽകുന്നതിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി, കോൾഡ് ചെയിൻ പോയിന്റായ ചാലിയാർ കുടുംബാരോഗ്യകേന്ദ്രം, സ്വകാര്യ ആശുപത്രിയായ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി എന്നിവിടങ്ങളിൽ നടത്തും.

Views
മലപ്പുറം ജില്ലയില്‍ ഡ്രൈ റൺ ഇന്ന്


മലപ്പുറം | കോവിഡ് വാക്‌സിൻ നൽകുന്നതിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച നിലമ്പൂർ ജില്ലാ ആശുപത്രി, കോൾഡ് ചെയിൻ പോയിന്റായ ചാലിയാർ കുടുംബാരോഗ്യകേന്ദ്രം, സ്വകാര്യ ആശുപത്രിയായ പെരിന്തൽമണ്ണ അൽഷിഫ ആശുപത്രി എന്നിവിടങ്ങളിൽ നടത്തും. ഓരോ സ്ഥലത്തും രജിസ്റ്റർചെയ്ത ആരോഗ്യപ്രവർത്തകരിൽനിന്ന് വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ എത്രമാത്രം പൂർത്തീകരിച്ചു എന്നറിയുന്നതിനുള്ള ഒരു ട്രയലാണ് നടത്തുന്നത്. വാക്‌സിനേഷൻ ടീമിൽ ഒരു വാക്‌സിനേറ്ററും നാലു വാക്‌സിനേഷൻ ഓഫീസർമാരും ഉൾപ്പെടെ അഞ്ചുപേരാണുള്ളത്.

വാക്‌സിൻ നൽകുന്ന ഓരോ സെന്ററിലും ഒരു കാത്തിരിപ്പുമുറി, ഒരു കുത്തിവെപ്പ് മുറി, ഒരു നിരീക്ഷണ മുറി എന്നിവ ഉണ്ടായിരിക്കും. ഓരോ സെന്ററിലും 25 പേർക്കുവീതം വാക്‌സിൻ നൽകാനുള്ള സൗകര്യമുണ്ടാകും. എല്ലാ കേന്ദ്രങ്ങളും കുറ്റമറ്റരീതിയിൽ ഡ്രൈ റൺ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അറിയാൻ ജില്ലാ മെഡിക്കൽ ടീം നേരിട്ടുചെന്ന് പരിശോധന നടത്തി.


Post a Comment

0 Comments