Flash News

6/recent/ticker-posts

കളിക്കുന്നതിനിടെ അറിയാതെ ചവിട്ടി ; അഞ്ചു വയസ്സുകാരിയെ കൊത്താനൊരുങ്ങി വിഷപ്പാമ്പ്

Views




പാർക്കിൽ കളിക്കാൻ എത്തിയ അഞ്ചുവയസ്സുകാരിയെ കടിക്കാൻ ഒരുങ്ങുന്ന വിഷപ്പാമ്പിനെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.



തെക്കൻ തായ്‌ലൻഡ് പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാൻ എത്തിയതായിരുന്നു രണ്ടു കുട്ടികൾ.

കുട്ടികൾ ഓടി കളിക്കുന്ന ദൃശ്യം അമ്മ മൊബൈലിൽ പകർത്തി കൊണ്ടിരിക്കുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

പാർക്കിലൂടെ മുന്നിൽ ഓടുകയായിരുന്ന മൂത്ത കുട്ടിയുടെയും പിന്നിൽ ഓടിയ ഇളയ കുട്ടിയായ ടിയാനയുടെയും ചിത്രം വീഡിയോ അമ്മ മൊബൈലിൽ പകർത്തുകയായിരുന്നു.

ഇതിനിടെ, വേഗത്തിൽ ഇഴഞ്ഞു നീങ്ങിയ പാമ്പിനെ പിന്നിൽ ഓടിയ ടിയാന അറിയാതെ ചവിട്ടി. ചവിട്ടുകൊണ്ട പാമ്പ് ടിയാനയെ കൊത്താൻ പത്തി വിടർത്തി നിൽക്കുന്നത് വീഡിയോയിൽ കാണാം.

കൊത്താൻ ഒരുങ്ങിയ പാമ്പ് വേഗത്തിൽ തന്നെ മരുവശത്തെ ചെടികൾക്കിടയിലേക്ക് മറഞ്ഞു. ദൃശ്യം പകർത്തുന്നതിനിടെ പാമ്പിനെ കണ്ട അമ്മ മൊബൈൽ താഴെയിട്ട് കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു.

തലനാരിഴയ്ക്കാണ് കുട്ടി പാമ്പിൽ നിന്നും രക്ഷപ്പെട്ടത്.


Post a Comment

0 Comments