Flash News

6/recent/ticker-posts

കോഴിക്കോട് ലീഗ് ഓഫീസിനുനേരെ ബോംബേറ്

Views



കോഴിക്കോട് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്കോഴിക്കോട്: കിഴക്കൻ പേരാമ്പ്രയിലാണ് ലീഗ് ഓഫീസിന് നേരെ ബോബേറുണ്ടായത്. ഇന്ന് പുലർച്ചെ 2.15 നായിരുന്ന സംഭവം. ശബ്ദo കേട്ട് നാട്ടുകാർ ഓടികൂടുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസെത്തി സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ദിവസം സി പി എമ്മി ന്റെ കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.
രണ്ട് ബൈക്കുകളിലെത്തിയവരാണ് ബോംബെറിഞ്ഞതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിന് പിന്നിൽ സി പി എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

കഴിഞ്ഞ ഏതാനും മാസം മുമ്പ് പ്രദേശത്തെ കനാലിനടുത്ത് ബോബ് പൊട്ടുകയും മറ്റൊന്ന് സമീപത്തനിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ആരെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും സമീപ പ്രദേശമായ പന്തിരിക്കരയിൽ വീടുകൾക്ക് നേരെ വ്യാപക ബോബേറ് ഉണ്ടായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് വിളയാട്ടുകണ്ടിയിൽ ലീഗ് പ്രവർത്തകർ പ്രകടനം നടത്തി


Post a Comment

0 Comments