Flash News

6/recent/ticker-posts

നെയ്യാറ്റികരയിലെ കുട്ടികൾക്ക് ബോബി ചെമ്മണ്ണൂർ വീട് വച്ചുനൽകും

Views

       ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതി. ഈ മണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല..’ നെയ്യാറ്റിൻകരയിൽനിന്ന് കേട്ട കണ്ണീരിന്‍റെ ഈ വാക്ക് കേരളത്തിന്റെ ഹൃദയത്തിൽ പതിച്ചിട്ടു ദിവസങ്ങൾ പിന്നിടുമ്പോൾ ആ കുട്ടികൾക്ക് കൈത്താങ്ങായി വ്യവസായി ബോബി ചെമ്മണ്ണൂർ. തര്‍ക്കമുന്നയിച്ച ആളില്‍നിന്ന് ആ ഭൂമി വാങ്ങി കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്തു. തർക്ക ഭൂമിയും വീടും ഉൾപ്പെടെ 4 സെന്റ് സ്ഥലം ഉടമയ്ക്ക് 5 ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്. വീടിന്റെ രേഖകൾ കുട്ടികൾക്ക് കൈമാറും. വീടും പുതുക്കിപ്പണിയുമെന്ന് പറഞ്ഞ ബോബി കുട്ടികളുടെ സംരക്ഷണവും ഏറ്റെടുത്തു.
           പൊലീസ് വീടൊഴിപ്പിക്കുന്നതിനിടെ പൊള്ളലേറ്റു മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ വെൺപകൽ നെട്ടത്തോളം ലക്ഷംവീട് കോളനിയിൽ രാജൻ– അമ്പിളി ദമ്പതികളുടെ മക്കളായ രാഹുലിനും രഞ്ജിത്തിനും 10 ലക്ഷം നല്‍കി സർക്കാര്‍ കനിവ് കാട്ടിയിരുന്നു. 5 ലക്ഷം രൂപ നൽകി യൂത്ത് കോൺഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. 
‘തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. അങ്ങനെ ‍ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്നു തന്നെ കുട്ടികൾക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാൻ തൃശൂർ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.’ ബോബി ചെമ്മണൂര്‍ പറഞ്ഞു.


Post a Comment

0 Comments