Flash News

6/recent/ticker-posts

മോഷ്‌ടിച്ച കാറിനുള്ളില്‍ കണ്ട കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് ' കള്ളന്‍ മാതൃകയായി'

Views


മോഷ്ടിച്ച കാറിനുള്ളില്‍ കണ്ട കുഞ്ഞിനെ അവന്റെ അമ്മയെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു ഈ 'നല്ലവനായ കള്ളന്‍'. കാര്‍മോഷണ ശേഷം അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. മാര്‍ക്കറ്റില്‍ സാധനം വാങ്ങാന്‍ പോകവേ കുഞ്ഞിനെ കാറിലിരുത്തിയതാണ് അമ്മ. 

എന്‍ജിന്‍ സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്നു. ഈ തക്കം നോക്കി 'ആളില്ലാ വണ്ടിയില്‍' കയറിയ കള്ളന്‍ കാര്‍ ഓടിച്ച് പോവുകയായിരുന്നു. കുറേദൂരം പോയപ്പോഴാണ് കാറിനുള്ളില്‍ കുഞ്ഞിനെ കണ്ടത്. ശേഷം തിരികെ എത്തി കുഞ്ഞിനെ ഏല്‍പ്പിച്ചു. അമ്മയെ കണക്കിന് ശകാരിക്കുകയും ചെയ്തു. അമ്മയെക്കൊണ്ട് തന്നെ കുഞ്ഞിനെ കാറിനു പുറത്തെത്തിച്ചു. 

കുഞ്ഞിനെ തനിച്ചിരുത്തിയതിന് പോലീസില്‍ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്ത ശേഷമാണ് മോഷ്ടാവ് മടങ്ങിയത്; അതും മോഷ്ടിച്ച കാറില്‍ തന്നെ. അമേരിക്കയിലെ ഒറിഗോണ്‍ എന്ന സ്ഥലത്തുള്ള ബേസിക്സ് മീറ്റ് മാര്‍ക്കറ്റിലാണ് നാടകീയ സംഭവങ്ങളുടെ അരങ്ങേറ്റം. ക്രിസ്റ്റല്‍ ലിയറി എന്ന അമ്മയാണ് ഈ സംഭവം നേരിടേണ്ടി വന്നത്. മോ

മോഷണത്തിനിടെയാള്‍ കുഞ്ഞിനെ ഒരുതരത്തിലും പരിക്കേല്‍പ്പിച്ചിരുന്നില്ല. ഇനി ഒരിക്കലും താന്‍ കുഞ്ഞിനെ തനിച്ചാക്കില്ല എന്ന് അമ്മ പറഞ്ഞു. ഇരുപതുകളിലോ മുപ്പതുകളിലോ പ്രായമുള്ള മോഷ്ടാവിനും കാറിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു. 2013 മോഡല്‍ ഹോണ്ട പൈലറ്റ് കാറാണ് മോഷണം പോയത്.


Post a Comment

1 Comments

  1. ആ കാർ നല്ലവനായ ആ കള്ളന് പാരിതോഷികമായി നൽകുകയും അയാളെ കുറ്റവിമുക്തനാക്കുകയുമാണ് വേണ്ടത് . എന്തായാലും ആ "അമ്മ" ചെയ്ത തെറ്റിലും വളരെ ചെറിയൊരു തെറ്റാണ് കള്ളൻ ചെയ്ത കാർമോഷണം എന്നാണ് ഞാൻ കരുതുന്നത് .

    ReplyDelete