Flash News

6/recent/ticker-posts

ലക്ഷദ്വീപിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു

Views

കവരത്തി: ലക്ഷദ്വീപിൽ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചു. ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റെയ്ൻ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷദ്വീപിൽ ആദ്യ കേസ് കണ്ടെത്തിയിരിക്കുന്നത്. ഡിസംബർ അവസാനയാഴ്ച്ചയാണ് ലക്ഷദ്വീപ് യാത്രയ്ക്കായുള്ള മാനദണ്ഡങ്ങളിൽ ഭരണകൂടം മാറ്റം വരുത്തിയത്.

48 മണിക്കൂറിനുള്ളിൽ നടത്തിയ കൊറോണ പരിശോധനയിൽ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ ലക്ഷദ്വീപിൽ എവിടെയും സഞ്ചരിക്കാമെന്നാണ് പുതിയ മാർഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമായിരുന്നുവെങ്കിൽ ഒരാഴ്ച്ച കൊച്ചിയിൽ ക്വാറന്റെയ്‌നിൽ കഴിഞ്ഞ് കൊറോണയില്ലെന്ന് ഉറപ്പു വരുത്തണമായിരുന്നു. ലക്ഷദ്വീപിലെത്തിയ ശേഷവും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമായിരുന്നു.



Post a Comment

0 Comments