Flash News

6/recent/ticker-posts

അനുമതി നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എം.പി

Views




ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന് അനുമതി നൽകിയ നടപടിക്കെതിരെ ശശി തരൂർ എം.പി. മൂന്നാംഘട്ട പരീക്ഷണം നടന്നുകൊണ്ടിരിക്കെ വാക്സിന് അനുമതി നൽകിയ നടപടി അപക്വവും അപകടകരവുമാണ്. 

പരീക്ഷണം പൂർത്തിയാകുന്നതുവരെ കൊവാക്സിൻ ഉപയോഗിക്കരുത്. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. അതേസമയം കൊവിഷീല്‍ഡുമായി മുന്നോട്ടുപോകാമെന്നും തരൂര്‍ പറഞ്ഞു. രാജ്യത്ത് കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. 

അടിയന്തര സാഹചര്യത്തിൽ വാക്സിൻ ഉപയോഗിക്കുന്നതിനാണ് അനുമതി. രണ്ടു വാക്സിനും രണ്ട് ഡോസ് വീതമാണ് നല്‍കുന്നത്. കരുതല്‍ വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിഡസ് കാഡിലയുടെ മൂന്നാംഘട്ട പരീക്ഷണത്തിനും രാജ്യം അനുമതി നൽകി.



Post a Comment

0 Comments