Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 20 വർഷത്തിലെ 20-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 345 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 346)

Views

                      ചരിത്രത്തിൽ ഇന്ന്
        ഇന്ന്  2021 ജനുവരി 20 (1196 മകരം 7 )               ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 20 വർഷത്തിലെ 20-ആം ദിനമാണ്. വർഷാവസനാത്തിലേക്ക് 345 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 346)


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം.

💠അന്താരാഷ്ട്ര സ്വീകാര്യത ദിനം

💠കാംകോർഡർ ദിനം

💠മ്യൂസിയം സെൽഫി ദിനം

💠ദേശീയ ബട്ടർ‌ക്രഞ്ച് ദിനം

💠ദേശീയ ചീസ് പ്രേമികളുടെ ദിനം

💠പെൻ‌ഗ്വിൻ ബോധവൽക്കരണ ദിനം

💠ദേശീയ ഡിസ്ക് ജോക്കി ദിനം

💠സായുധ സേനാ ദിനം (മാലി)

💠നായക ദിനം (കെപ് വെർഡ്)

💠സേന ദിനം (ലാവോസ്)

💠രക്തസാക്ഷി ദിനം (അസർബൈജാൻ)

💠ബാരിക്കേഡുകളുടെ പ്രതിരോധക്കാരുടെ അനുസ്മരണ ദിനം (ലാത്വിയ)


ചരിത്ര സംഭവങ്ങൾ.



🌐1256 – ഇംഗ്ലണ്ടിലെ വെസ്റ്റ്മിനിസ്റ്ററിലെ വെസ്റ്റ് മിനിസ്റ്റർ കൊട്ടാരത്തിൽ ആദ്യമായി ഇംഗ്ലീഷ് പാർലമെന്റ് സമ്മേളിച്ചു.

🌐1320 - ഡ്യൂക്ക് വ്ളഡിസ്ലാവ് ലോക്കെറ്റക് പോളണ്ടിലെ രാജാവാകുന്നു.

🌐1785 - സയാമീസ് സൈന്യം വിയറ്റ്നാമിലെ രാഷ്ട്രീയ കുഴപ്പങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ടെയി സൺ റോച്ച് ഗ്രാം-സ്വായി മെകോങ് നദിയിൽ പതിയിരുന്ന് നശിപ്പിക്കുകയും ചെയ്തു.

🌐1840 – വില്യം രണ്ടാമൻ നെതർലാൻഡ്സിലെ രാജാവായി.

🌐1841 - ഹോങ്കോങ് ദ്വീപ് ബ്രിട്ടീഷുകാരുടെ അധീനതയിലായി.

🌐1885 – എൽ.എ തോംസൺ റോളർ കോസ്റ്ററിനു പേറ്റന്റ് എടുത്തു.

🌐1922 - മലബാർ സമര നായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷ് സൈന്യം വെടി വെച്ച് കൊന്നു.

🌐1929 - ഓൾഡ് അരിസോണയിൽ ഔട്ട്‌ഡോർ ചിത്രീകരിച്ച ആദ്യത്തെ മുഴുനീള ടോക്കിംഗ് മോഷൻ ചിത്രം പുറത്തിറങ്ങി.

🌐1934- സിനിമാ ഫിലിം മേഖലയിലെ ഭിമൻ ഫ്യൂജിയോ സ്ഥാപിതമായി.

🌐1937 - മഹാത്മാഗാന്ധി ആറന്മുള പാർത്ഥസാരഥി ക്ഷേത്രം സന്ദർശിച്ചു.

🌐1961 - അമേരിക്കൻ ഐക്യനാടുകളുടെ 35-ാമത് പ്രസിഡന്റായി ജോൺ എഫ്. കെന്നഡി അധികാരത്തിലെത്തി. അധികാരമേറ്റ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ കത്തോലിക്കനുമായി .

🌐1969 – ആദ്യത്തെ പൾസാർ ക്രാബ് നെബുലയിൽ കണ്ടെത്തി.

🌐1969 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇന്ത്യയുടെ 37-ാമത് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഉദ്ഘാടനം ചെയ്തു.

🌐1989 - ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് അമേരിക്കയുടെ 41-ആം പ്രസിഡന്റ് ആയി അധികാരത്തിലെത്തി.

🌐2009 - അമേരിക്കൻ ഐക്യനാടുകളുടെ 44-ാമത്തെ പ്രസിഡന്റും അമേരിക്കയുടെ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ പ്രസിഡന്റും  ആയി  ബരാക് ഒബാമ അധികാരത്തിലെത്തി.  

🌐2011 – ഇന്ത്യയിൽ MNP (മൊബൈൽ നമ്പർ പോർട്ടബിലിറ്റി ) നിലവിൽ വന്നു

🌐2016 -  ഇന്ത്യയുടെ അഞ്ചാം ഗതി നിർണ്ണയ ഉപഗ്രഹം IRNSS - 1 E വിജയകരമായി വിക്ഷേപിച്ചു.

🌐2017 - അമേരിക്കൻ ഐക്യനാടുകളിലെ 45-ാമത് രാഷ്ട്രപതിയായി ഡോണൾഡ് ട്രംപ് അധികാരത്തിലെത്തി. ഓഫീസ് ഏറ്റെടുക്കുന്നതിൽ ഏറ്റവും പ്രായമുള്ള വ്യക്തിയായി.

🌐2018 - ശാസ്ത്രീയ നൃത്തരൂപങ്ങളുടെ വളർച്ചയ്ക്കു നൽകുന്ന സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം (ഒന്നരലക്ഷം രൂപ) നർത്തക ദമ്പതികളായ വി.പി.ധനഞ്ജയനും ശാന്ത ധനഞ്ജയനും ലഭിച്ചു

🌐2019 - ഫ്രാൻസിൽ നികുതി വർദ്ധനക്ക്‌ എതിരായ യെല്ലോ പ്രക്ഷോഭം നടന്നു.


ജൻമദിനങ്ങൾ.


കെ.ബാലകൃഷ്ണ കുറുപ്പ്-



കുനിയേടത്ത് ബാലകൃഷ്ണ കുറുപ്പ് (20 ജനുവരി 1927 - 23 ഫെബ്രുവരി 2000) മലയാള സാഹിത്യകാരൻ ആയിരുന്നു രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും, അധ്യാപന മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രം, മനഃശാസ്ത്രം, ജ്യോതിഷം എന്നീ മേഖലകളിൽ പണ്ഡിതനായിരുന്നു, ഈ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .1998-ൽ ആർഷ ഭൂമിയിലെ ഭോഗസിദ്ധി(തന്ത്ര വിദ്യ ഒരു പഠനം) എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് ലഭിച്ചു. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു.

നിക്കി ഹേലി -


ഐക്യരാഷ്ട്രസംഘടനയിലെ അമേരിക്കയുടെ അംബാസഡറും,  സൌത്ത് കരോലിനയിലെ ആദ്യത്തെ വനിത ഗവർണറും, ബോബി ജിൻഡാളിനു ശേഷം  ഗവർണറായ ഭാരതീയ വംശജയും,  ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ് പദവിയിൽ എത്താൽ സാധ്യതയുമുള്ള റിപ്പബ്ലിക്കൻ മത്സരാർത്ഥിയും ആണ് നിമ്രത "നിക്കി" ഹേലി (born January 20, 1972)  .
വി പി ബാലഗംഗാധരൻ-

ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രഭാഷകൻ എന്നിവരാണ് ബാലഗംഗാധരൻ (ജനനം: ജനുവരി 20, 1950)  ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുമായി നാല് പതിറ്റാണ്ടിലേറെ വിവിധ വേഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ജി. കാർത്തികേയൻ -


കേരളത്തിലെ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യും ആയിരുന്നു "ജി.കെ." എന്ന് വിളിക്കുന്ന ജി. കാർത്തികേയൻ (20 ജനുവരി 1949 - 7 മാർച്ച് 2015). 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.

ജീവിതരേഖ

1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ എൻ.പി ഗോപാല പിള്ളയുടെയും വനജാക്ഷി അമ്മയുടെയും മകനായി ജനനം. ബിരുദത്തിന് ശേഷം എൽ.എൽ.ബിയും പൂർത്തിയാക്കി. കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980-ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി. 1982-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സി.പി.എം. നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. എന്നാൽ 1987-ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു. പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011-ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്. തുടർന്ന് കേരള നിയമസഭയുടെ പതിനെട്ടാമത് സ്പീക്കറായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ പദവിയിലിരിയ്ക്കേ 66-ആം വയസ്സിൽ, അർബുദബാധയെത്തുടർന്ന് ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിൽ വച്ച് 2015 മാർച്ച്‌ ഏഴിന് രാവിലെ പതിനൊന്നുമണിയ്ക്ക് അദ്ദേഹം അന്തരിച്ചു. മൃതദേഹം വിമാനമാർഗ്ഗം തിരുവനന്തപുരത്തെത്തിയ്ക്കുകയും പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സംസ്ഥാന മന്ത്രിമാർ, ഗവർണർ പി. സദാശിവം തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഉപതിരെഞ്ഞെടുപ്പിലൂടെ രണ്ടാമത്തെ മകൻ കെ.എസ്.ശബരീനാഥൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു എം.എൽ.എ ആയി.

അധികാരങ്ങൾ

2006-2011 വരെ കോൺഗ്രസ് (ഐ.)യുടെ നിയമസഭാ കക്ഷി ഉപനേതാവ്.
2001-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രി
1995-2001 വരെകോൺഗ്രസ് (ഐ.)യുടെ നിയമസഭാ കക്ഷി ഉപനേതാവ്.
1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി.
1991ൽ കോൺഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ്.
കെ.പി.സി.സി.യുടെ ജനറൽ സെക്രട്ടറിയും ഏക വൈസ് പ്രസിഡന്റുമായിട്ടുണ്ട്.
യൂത്ത് കോൺഗ്രസ്ന്റെ ബ്ലോക്ക് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി വിവിധ പദവികൾ.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്.
കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയും കേരള സർവകലാശാല സെനറ്റിലെ വിദ്യാർത്ഥി പ്രതിനിധിയുമായിരുന്നു.
കെ.എസ്.യു.ന്റെ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന പ്രസിഡന്റ് വരെ വിവിധ പദവികൾ വഹിച്ചു.

കുടുംബം

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്. ശബരിനാഥൻ എന്നിവർ മക്കളാണ്.


എഡ്വിൻ ആൾഡ്രിൻ -



അമേരിക്കൻ ചാന്ദ്രപര്യവേക്ഷണസംഘത്തിലെ അംഗവും അപ്പോളോ 11 ദൗത്യത്തിലെ ചാന്ദ്രപേടകത്തിന്റെ പൈലറ്റുമായിരുന്ന ബസ് ആൾഡ്രിൻ അമേരിക്കയിലെ ന്യൂ ജഴ്സിയിൽ ജനിച്ചു.(1930 ജനുവരി 20). 

1969ജൂലൈ 21നു, നീൽ ആംസ്ട്രോങിനോടൊപ്പം ചന്ദ്രനിലിറങ്ങിയ രണ്ടാമത്തെ വ്യക്തിയുമാണ് ബസ് ആൾഡ്രിൻ എന്ന എഡ്വിൻ യൂജിൻ ആൾഡ്രിൻ.

വിദ്യാഭ്യാസം

1951ൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ആൾഡ്രിൻ അമേരിയ്ക്കൻ വ്യോമസേനയിൽ സെക്കൻഡ് ലെഫ്റ്റനന്റ് ആയി ചേർന്നു. കൊറിയൻ യുദ്ധത്തിൽ യുദ്ധവൈമാനികനായി പങ്കെടുത്തിരുന്നു. 1963ൽ മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ(MIT) നിന്നും ബഹിരാകാശശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി.

നാസായിൽ

1963ൽ നാസ ബഹിരാകാശയാത്രികരുടെ സംഘത്തിലേയ്ക്കു ആൾഡ്രിനെ തിരഞ്ഞെടുത്തു.ജെമിനി 12 എന്ന ദൗത്യത്തിലേയ്ക്കു പൈലറ്റായി തെരഞ്ഞെടുക്കപ്പെടുകയും, ബഹിരാകാശത്തു പേടകത്തിനു പുറത്തു നടത്തേണ്ട ദൗത്യങ്ങളും(EVA), പരീക്ഷണങ്ങളും ആൾഡ്രിൻ വിജയകരമായി പൂർത്തിയാക്കുകയുമുണ്ടായി.

അക്‌ഷർ പട്ടേൽ -


അക്‌ഷർ പട്ടേൽ (ജനനം: 20 ജനുവരി 1994, ആനന്ദ്, ഗുജറാത്ത്, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഓൾറൗണ്ടറായ അദ്ദേഹം ഇടംകൈയ്യൻ ബാറ്റ്സ്മാനും, ഇടംകൈയ്യൻ സ്ലോ ബൗളറുമാണ്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ കിങ്സ് XI പഞ്ചാബ് ടീമിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് 2015നുള്ള ഇന്ത്യൻ ടീമിലെ ഒരംഗമാണ് അദ്ദേഹം.

കെ.സി. എബ്രഹാം -


കേരളത്തിലെ ഒന്നും രണ്ടും നിയമസഭകളിൽ അംഗമായിരുന്ന ഒരു കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു കൊച്ചാക്കൻ ചാക്കോ എബ്രഹാം എന്ന കെ.സി. എബ്രഹാം‌(20 ജനുവരി 1899 - 14 മാർച്ച് 1986). 1954-56 കാലഘട്ടത്തിൽ ഇദ്ദേഹം തിരുക്കൊച്ചി നിയമസഭയിലുമംഗമായിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം(1967), കെ.പി.സി.സി. പ്രസിഡന്റ്(1964) എന്നി നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 

ഏണെസ്റ്റോ കാർഡിനൽ -


 നിക്കരാഗ്വൻ റോമൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും വിമോചനദൈവശാസ്ത്രത്തിന്റെ വക്താവുമാണ് ഏണെസ്റ്റോ കാർഡിനൽ (ജനനം: 20 ജനുവരി 1925). 1965–1977 കാലഘട്ടത്തിൽ ആദ്ദേഹം സോളെന്റിനെയിം ദ്വീപുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഇവിടുത്തെ പ്രിമിറ്റിവിസ്റ്റ് കലാ സമൂഹത്തിന്റെ സ്ഥാപകനാണ്. സാൻഡനിസ്റ്റ പാർട്ടിയിൽ അംഗമായ ഇദ്ദേഹം 1979 മുതൽ 1987 വരെ നിക്കരാഗ്വെയുടെ സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്നു.

ഇ.ടി. ടൈസൺ -



ഒരു രാഷ്ട്രീയപ്രവർത്തകനും സി.പി.ഐ നേതാവുമാണ് ഇ.ടി. ടൈസൻ മാസ്റ്റർ (ജനനം 20 ജനുവരി 1965). പതിനാലാം കേരളനിയമസഭയിൽ കയ്പമംഗലം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനാണ്.സി.പി.ഐ. തൃശ്ശൂർ ജില്ലാക്കമ്മിറ്റിയംഗം, സി.പി.ഐ. കയ്പമംഗലം മണ്ഡലം സെക്രട്ടറി, എടവിലങ്ങ് ഗ്രാമപഞ്ചായത്ത് മെമ്പർ, കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തംഗം, തൃശ്ശൂർ ജില്ലാപഞ്ചായത്തംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ-


ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രധാന പ്രവർത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (ജനനം 20 ജനുവരി 1913 - മരണം 1975 ജൂലൈ 06). ഇദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടർ, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങൾ എന്ന പേരിലാണ് പ്രഖ്യാതനായത്.

ജീവിതരേഖ

ജനനം

1913 ജനുവരി 20ന് സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി മലപ്പുറം ജില്ലയിൽ പാണക്കാട് എന്ന സ്ഥലത്ത് ജനിച്ചു.

വിദ്യഭ്യാസം

പാണക്കാട് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പള്ളിദർസുകളിൽ നിന്നും മതപഠനം പൂർത്തിയാക്കി.

കുടുംബം

പൂക്കോയ തങ്ങൾ രണ്ടുതവണ വിവാഹിതനായി. ആദ്യഭാര്യയിൽ അദ്ദേഹത്തിന് മൂന്ന് പുത്രന്മാരും രണ്ടാമത്തെ ഭാര്യയിൽ അദ്ദേഹത്തിന് രണ്ട് പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. മുഹമ്മദലി ശിഹാബ് തങ്ങൾ[7], ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സ്വാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ എന്നിവർ പുത്രൻമാരും കുഞ്ഞിബീവി പുത്രിയുമാണ്.

മരണം

1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ 1975 ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു.[8] മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയത്[1]. 2009ൽ സ്വന്തം മരണം വരെ മുഹമ്മദലി ശിഹാബ് തങ്ങൾ ഈ സ്ഥാനത്ത് തുടർന്നു. മൂന്നാമത്തെ മകനായ ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്.

രാഷ്ട്രീയം

1937-ൽ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ സഹായിക്കാൻ വേണ്ടിയാണ് ഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം മലബാർ മുസ്ലിം ലീഗിന്റെ പിറവിക്കുശേഷം അതിൽ ചേർന്നു. തുടർന്ന് ഏറനാട് താലൂക്ക് മുസ്ലിം ലീഗ് പ്രസിഡൻറായി. 1948-ൽ ഹൈദരാബാദ് ആക്ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷനായി. ഒരു തവണ കോഴിക്കോട് ജില്ല മുസ്ലിം ലീഗിന്റെ ഉപാദ്ധ്യക്ഷനുമായിരുന്നു. 1973-ൽ സയ്യിദ് അബ്ദുറഹിമാൻ ബാഖഫി തങ്ങളുടെ മരണത്തെ തുടർന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്റെ പ്രസിഡൻറായി. ഇതേ സമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചു.


ടി.ഒ. ബാവ -


 ഒന്നും രണ്ടും കേരളാ നിയമസഭകളിൽ ആലുവ മണ്ഡലത്തെ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ടി.ഒ. ബാവ (20 ജനുവരി 1919 - 26 ജൂലൈ 2007). 1954 മുതൽ 56 വരെ തിരുക്കൊച്ചി നിയമസഭയിലും ബാവ അംഗമായിരുന്നു. എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ ഡയറക്ടർ, എറണാകുളം ജില്ല ഖാദിഗ്രാമവ്യവസായ ബോർഡിന്റെ ചെയർമാൻ, കെ.പി.സി.സി. പ്രസിഡന്റ് എന്നീ നിലകളിലും ബാവ പ്രവർത്തിച്ചിരുന്നു. 

റോഷി അഗസ്റ്റിൻ -

പ്രമുഖ കേരള കോൺഗ്ഗ്രസ്‌ നേതാവും ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് റോഷി അഗസ്റ്റിൻ (ജനനം 20 ജനുവരി 1969). സ്കൂൾ തലം മുതൽ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന റോഷി അഗസ്റ്റിൻ ഇടക്കോളി ഗവൺമെന്റ് ഹൈസ്‌കൂൾ പാർലമെന്റ് നേതാവ്, പാലയിലെ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് ലീഗൽ അംഗവുമായിരുന്നു. രാമപുരം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഇദ്ദേഹം ഇപ്പോൾ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്.


സ്മരണകൾ




കോഴിക്കോടൻ (കെ. അപ്പുക്കുട്ടൻ നായർ)-


മലയാളത്തിലെ പ്രശസ്ത ചലച്ചിത്രനിരൂപകനായിരുന്നു കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ. അപ്പുക്കുട്ടൻ നായർ ( 1925 - 2007 ജനുവരി 20). രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതിയിട്ടുണ്ട്. കവി, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.  മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പത്തു ചിത്രങ്ങൾ ചലച്ചിത്ര സല്ലാപം, ചലച്ചിത്ര ജാലകം, സത്യൻ എന്ന നടൻ, മലയാള സിനിമ എന്റെ പ്രേമ ഭാജനം തുടങ്ങിയ ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മഹാനായ ശിക്കാറി, ഏഷണിപുരാണം തുടങ്ങിയ ഹാസ്യ കൃതികളും വെറും മക്കാർ, സ്നേഹാദരപൂർവ്വം എന്നീ കവിതാസമാഹാരങ്ങളും രചിച്ചു.ചലച്ചിത്ര ആസ്വാദനം എങ്ങനെ എന്ന പുസ്തകത്തിന് 1988-ലെ സംസ്ഥാന ചലച്ചിത്ര അവാർഡും പടച്ചോനിക്ക് സലാം എന്ന കവിതാസമാഹാരത്തിന് 2002-ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

എം.ഐ. മാർക്കോസ് -


നാലാം കേരളനിയമസഭയിൽ കോതമംഗലം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു എം.ഐ. മാർക്കോസ് (10 ജനുവരി 1923 - 20 ജനുവരി 2012).  1970-ൽ നാലാം കേരളനിയമസഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിൽ കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് കേരള കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു. 1947-ൽ കോൺഗ്രസിലൂടെയാണ് എം.ഐ. മാർക്കോസ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.

ഖാൻ അബ്ദുൽ ഗാഫർ ഖാൻ -


ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാവായിരുന്നു 'അതിർത്തിഗാന്ധി' എന്ന പേരിൽ അറിയപ്പെടുന്ന ഖാൻ അബ്ദുൽ ഗാഫർ ഖാൻ (1890 - 1988 ജനുവരി 20).1987-ൽ ഇദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ് ഇദ്ദേഹം.

സ്വാതന്ത്ര്യസമര രംഗത്ത്

1919-ൽ റൗലറ്റ് നിയമത്തിനെതിരെ നടന്ന പ്രക്ഷോഭ സമയത്ത് മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി. ഗാന്ധി-ഖാൻ സൗഹൃദം നീണ്ട നാളുകൾ തുടർന്നു. അതിനു ശേഷം അദ്ദേഹം കിലാഫത്ത് പ്രസ്ഥാനത്തിൽ അംഗമാവുകയും മഹാത്മാ ഗാന്ധി കിലാഫത്ത് പ്രസ്ഥാനവുമായി അടുത്തു പ്രവർത്തിക്കുകയുണ്ടായി.[1][4]

പുരസ്കാരങ്ങൾ

  • 1969-ൽ നെഹ്രു അവാർഡ്
  • 1987-ൽ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ 'ഭാരതരത്ന' ഇദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു.
  • ഭാരതരത്നം ലഭിക്കുന്ന ആദ്യ വിദേശിയാണ ഇദ്ദേഹം.(ഇദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലാണു ജനിച്ചതെങ്കിലും,പാക് പൗരനാണ്.)


മരണം

1988 ജനുവരി 20ന് അബ്ദുൽ ഗഫാർ ഖാൻ അന്തരിച്ചു.

ചാൾസ് മൊണ്ടേഗ് ഡൗറ്റി -


ഇംഗ്ലീഷ് കവിയും സഞ്ചാരസാഹിത്യകാരനുമായിരുന്നു ചാൾസ് മൊണ്ടേഗ് ഡൗറ്റി. സഫോക്കിൽ തെബേർട്ടൻ ഹാളിലെ റവ. സി.എം. ഡൗറ്റിയുടെ ഇളയ മകനായി 1843 ആഗസ്റ്റ് 19-ന് ജനിച്ചു. ലണ്ടൻ, കേംബ്രിജ് സർവ്വകലാശാല കളിലായിരുന്നു വിദ്യാഭ്യാസം. യൂറോപ്പിലും ലെവന്റിലും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ശിഷ്ടകാലം കാവ്യോപാസനയ്ക്കു വേണ്ടി നീക്കിവയ്ക്കുകയാണ് ഡൗറ്റി ചെയ്തത്. ഇദ്ദേഹത്തിന്റെ കാവ്യ ശൈലി പൊതുവേ പരുഷമാണെങ്കിലും ഉദാത്തമായ കാവ്യഭാവനയിൽ നിന്നു ജന്മം കൊണ്ട നിരവധി ഖണ്ഡങ്ങൾ കവി പ്രതിഭയ്ക്കു നിദർശനമായി വിളങ്ങുന്നു. നിരവധി മഹാകാവ്യങ്ങളും കാവ്യനാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1926 ജനുവരി 20-ന് കെന്റിലെ സിസിങ്ങ് ഹേഴ്സ്റ്റിൽ ഡൗറ്റി അന്തരിച്ചു.

ജോൺ റസ്കിൻ-


 പ്രസിദ്ധ ഇംഗ്ലീഷ് പണ്ഡിതനും കലാ വിമർശകനും സാമൂഹ്യ ചിന്തകനുമായിരുന്നു ജോൺ റസ്കിൻ (8 February 1819 – 20 January 1900). ഗാന്ധിജിയെ ആകർഷിച്ച അൺ‌ടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഇദ്ദേഹം രചിച്ചതാണ് . സാമൂഹികപരിഷ്കർത്താവും ചിന്തകനും എന്ന നിലയിൽ പ്രശസ്തനായി. അനേകം സർകലാശാലകളും സ്ഥാപനങ്ങളും റസ്കിനു ബഹുമതി നല്കി. ബ്രിട്ടനിലും അമേരിക്കയിലും `റസ്കിൻ സൊസൈറ്റികൾ' രൂപം കൊണ്ടു. അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥം ഗാന്ധിജി ഗുജറാത്തിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട് .

പർവീൺ ബാബി-


ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു മികച്ച നടി ആയിരുന്നു പർവീൺ ബാബി (ഏപ്രിൽ 4 1954 - ജനുവരി 20, 2005). 1970 കളിലും 1980 കളുടെ തുടക്കത്തിലും തന്റെ മികച്ച ഗ്ലാമർ വേഷങ്ങളിലൂടെ വളരെ പ്രസിദ്ധിയാർജ്ജിച്ച ഒരു നടീയായിരുന്നു പർവീൺ ബാബി . ചില മികച്ച ചിത്രങ്ങൾ ദീവാർ, നമക് ഹലാൽ, അമർ അക്ബർ ആന്റണി, ശാൻ എന്നിവയാണ്  ഹിന്ദി സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഗ്ലാമറസ് നടിമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പർവീൺ ബാബി, സീനത്ത് അമൻ, രേഖ എന്നിവരോടൊപ്പം അക്കാലത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു. 

മയ്യനാട്ട് ഏ. ജോൺ -


 പ്രമുഖനായ മലയാള ക്രൈസ്തവ സാഹിത്യകാരനായിരുന്നു മയ്യനാട് എ. ജോൺ (8 ആഗസ്റ്റ് 1894 - 20 ജനുവരി 1968). പതിനാറ് പുസ്തകങ്ങൾ രചിച്ചു.1937-ൽ മയ്യനാട്ട് ഏ. ജോണിന്റെ ക്രിസ്ത്വാനുകരണം തർജ്ജമ അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിൽ ശ്രദ്ധിയ്ക്കപ്പെട്ടു. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. 1990-കളിൽ എറണാകുളം ബ്രോഡ് വേയിലെ സെയിന്റ് പോൾസ് പ്രസാധകർ ഈ കൃതിയുടെ പുനഃപ്രസിദ്ധീകരണം നടത്തി.

എം. സദാശിവൻ -


 ഒന്നും, മൂന്നും കേരളനിയമസഭകളിൽ നേമം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. സദാശിവൻ (ഏപ്രിൽ 1919 - 20 ജനുവരി 1989). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒന്നാം കേരളനിയമസഭയിലും സി.പി.ഐ.(എം)നെ മൂന്നാം കേരള നിയമസഭയിലേക്കും ഇദ്ദേഹം പ്രതിനിധാനം ചെയ്തു.  ഇന്ത്യൻ കരസേനയിൽ ഏഴ് വർഷത്തോളം പ്രവർത്തിച്ച ഇദ്ദേഹം 1938-40 കാലങ്ങളിൽ പൊതുമരാമത്ത് വകുപ്പിലും ജോലിചെയ്തിരുന്നു.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി -

മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ( 1870 - 20 ജനുവരി 1922). ഏറനാട് കലാപത്തിൽ പോരാടിയ നേതാവായിരുന്നു.  75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.

ജീവിതരേഖ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ വെള്ളുവങ്ങാട് ആണ് ചക്കിപറമ്പൻ കുടുംബത്തിൽ 1870 ൽ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു. സാമൂതിരിയുടെ കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ കച്ചവട കുടുംബമായിരുന്നു ചക്കിപറമ്പത്തുകാർ. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാർ  കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിന് ശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലർത്തിയിരുന്നത് . തുടർന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് ഈ കുടുംബാംഗങ്ങൾ തിരി കൊളുത്തിയിരുന്നു. പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുവകകൾ ബ്രിട്ടീഷുകാർ പലപ്പോഴായി കയ്യടക്കി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്ന് വാരിയൻ കുന്നൻ എന്നായിരുന്നു പിൽകാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.

ബാലകൃഷ്‌ണൻ എഴുത്തച്ഛൻ, വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുഞ്ഞികമ്മു മൊല്ലയുടെ ഓത്തുപള്ളിആലി മുസ്ലിയാരുടെ സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരുടെ ദർസ് എന്നിവിടങ്ങളിൽ നിന്ന് മത വിദ്യാഭ്യാസവും നേടി. മരവ്യാപാരിയായിരുന്ന പിതാവിനെ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ്‌ ഹാജി സഹായിച്ചിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞി മരക്കാർ ആയിരുന്നു ഹാജിയുടെ വീര പുരുഷൻ[13]. ബ്രീട്ടീഷ് ഗവർമെൻറ് നിരോധിച്ച യുദ്ധ കീർത്തനങ്ങളും, മറ്റു ശുഹദാ മൊലീദ് പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന ഹാജി ഇക്കാരണങ്ങളാൽ പോലീസ് മേധാവിയായ ചേക്കുട്ടിയുടെ നോട്ടപ്പുള്ളിയായി മാറിയതോടെ മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മക്കയിലും,ബോംബെയിലും ഉള്ള പ്രവാസി ജീവിതത്തിനിടെ അറബിഉർദു,ഇംഗ്ലീഷ്പേർഷ്യൻ ഭാഷകൾ പരിചയിച്ചു.


ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാർക്കാട്‌ ലഹളയെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു. പിഴയായി ഭീമമായ തുക ഹാജിയുടെ കുടുംബത്തിൽ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികൾ കുടുംബ സ്വത്തുക്കളും കണ്ടുകെട്ടി. ഇത് ഹാജിയിലെ ബ്രിട്ടീഷ് വിരുദ്ധ വികാരം വർദ്ധിപ്പിക്കാൻ കാരണമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ കാരണം രണ്ടാമതും നാടുവിടേണ്ടി വന്ന ഹാജി മടങ്ങി വന്നെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകാതെ വീണ്ടും മക്കയിലേക്ക് തിരിച്ചയച്ചു. 1915 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തിൽ കയറരുത് എന്ന നിബന്ധനയിൽ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി സ്വപ്രയത്നത്താൽ സമ്പന്നനായി മാറി. പിതാവിന്റെ വസ്തു വകകൾ തിരിച്ചു പിടിക്കാനും ബ്രിട്ടീഷുകാരെ കെട്ട് കെട്ടിക്കാനുമുള്ള പ്രതികാരവാഞ്ജ ഉള്ളിൽ അടക്കി പിടിച്ചായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. നാളുകൾക്കു ശേഷം ജന്മ ഗ്രാമത്തിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും 1916-ൽ മലബാർ ജില്ല കളക്ടർ ഇന്നിസിനെ കരുവാരകുണ്ടിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പിന്നീട് വിട്ടയക്കപ്പെട്ടു.

കച്ചവടം പച്ച പിടിച്ചതോടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകൾക്ക് ഹാജി തുനിഞ്ഞിറങ്ങി. കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. മൗലോദ്, റാതീബ്, പടപ്പാട്ട് എന്നിവകൾ സംഘടിപ്പിച്ചു അന്നദാനം നടത്തിയും, നേർച്ചകളിലെയും അതിൽ നടത്തുന്ന കോൽക്കളി ദഫ് കൈകൊട്ടി പാടലുകളുടെ സംഘാടകനായുമൊക്കെ കുഞ്ഞഹമ്മദ് ഹാജി പ്രശസ്തനായി. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാൻ പ്രശ്നങ്ങളിലും, സാമൂഹിക -മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളർക്കിടയിലും, മാപ്പിളാർക്കിടയിലും ഹാജിക്ക് സ്വാധീനം വർദ്ധിപ്പിച്ചു. “സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്. അന്നത്തെ ഡെപ്യൂട്ടി കലക്ടർ സി. ഗോപാലൻ നായർ ഹാജിയെ കുറിച്ച് പറഞ്ഞത്: ‘ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയൻ കുന്നൻ ചമഞ്ഞിരുന്നത്’ എന്നാണ്.. ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല.

      ഗരിഞ്ച - 

ബ്രസീലിന്റെ ദേശീയ ഫുട്ബോൾ ടീമിലെ 1955-1973 കാലത്തെ പ്രമുഖ കളിക്കാരിൽ ഒരാളായിരുന്നു ഗരിഞ്ച എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാനുവൽ ഫ്രാൻസിസ്കോ ദൊസ് സാന്റോസ്.(ജനനം:ഒക്ടോ 28, 1933 – ജനു: 20, 1983) 1958-ലെയും 1962-ലെയും ലോകകിരീടം നേടിയ ബ്രസീലിന്റെ ദേശീയ ടീമിൽ ഗരിഞ്ചയും അംഗമായിരുന്നു.ഗരിഞ്ച എന്ന വാക്കിനർത്ഥം ‘ചെറിയ കുരുവി‘(Wren) എന്നാണ്.തന്റെ കരിയറിന്റെ ഭൂരിഭാഗവും ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയ്ക്കു വേണ്ടിയാണ് ഗരിഞ്ച കളിച്ചത്. കാലുകൾക്ക് അസാധാരണമായ നീളവ്യത്യാസവും, വളവും ഉണ്ടായിരുന്നെങ്കിൽ പോലും അതിമനോഹരമായ ഡ്രിംബ്ലിങ്ങ് പാടവം ഗരിഞ്ചയുടെ കൈമുതലായിരുന്നു .



Post a Comment

0 Comments