Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 09 വർഷത്തിലെ 40-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 325 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 326)

Views

                           ചരിത്രത്തിൽ ഇന്ന്
  ഇന്ന്  2021 ഫെബ്രുവരി 09 (1196 മകരം 27 )     ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 09 വർഷത്തിലെ 40-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 325 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 326)


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

♾️♾️♾️♾️♾️♾️♾️♾️

💠ചോക്ലേറ്റ് ദിനം

💠അന്യഗ്രഹ സംസ്കാര ദിനം

💠നാഷണൽ കട്ട് ദി കോർഡ് ഡേ

💠ദേശീയ വികസന ബദൽ ദുഷിച്ച ദിനം

💠ദേശീയ പല്ലുവേദന ദിനം

💠സുരക്ഷിതമായ ഇന്റർനെറ്റ് ദിനം

💠പിസ്സ പൈ ദിവസം

💠സെന്റ് മറൂൺ ദിനം (ലെബനൻ)

💠ദേശീയ കായിക ദിനം (ഖത്തർ)

💠സിവിൽ ഏവിയേഷൻ ദിനം (റഷ്യ)

💠ദേശീയ ബാഗൽ, ലോക്സ് ദിനം (യുഎസ്എ)

💠വിശുദ്ധ അപ്പോളോണിയയുടെ പെരുന്നാൾ ദിനം


🌐ചരിത്ര സംഭവങ്ങൾ🌐

♾️♾️♾️♾️♾️♾️♾️♾️♾️

🌐474 - ബൈസന്റൈൻ സാമ്രാജ്യത്തിന്റെ സഹ-ചക്രവർത്തിയായി സെനോയെ കിരീടധാരണം നടത്തുന്നു.

🌐1825  -അമേരിക്കൻ ജനപ്രതിനിധിസഭ ജോൺ ക്വിൻസി ആഡംസിനെ ആറാമത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

🌐1895 - വില്യം ജി. മോർഗൻ എന്ന അമേരിക്കൻ കായികാധ്യാപകൻ  വോളീബോൾ എന്ന കായികവിനോദം കണ്ടുപിടിച്ചു.

🌐1900 – ഡേവിസ് കപ്പ് മത്സരത്തിന്റെ ആരംഭം.

🌐1916  - ബ്രിട്ടനിൽ  നിർബന്ധിത സൈനിക സേവന നിയമം നടപ്പിലാക്കി.

🌐1923 - റഷ്യൻ വിമാന സർവീസ് ആയ എയ്റോഫ്ലോട്ട് രൂപീകരിച്ചു.

🌐1931 - ഇന്ത്യയിൽ ആദ്യമായി സചിത്ര സ്റ്റാമ്പുകൾ പ്രസിദ്ധീകരിച്ചു. ന്യൂഡൽഹിയെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം ആകുന്നതിനോട് അനുബന്ധിച്ചായിരുന്നു ഈ സ്റ്റാമ്പ് ഇറക്കിയത്.

🌐1934 - ബാൾകാൻ എൻടെൻടി രൂപീകരിച്ചു.

🌐1951 - സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങി.

🌐1959 - അന്ന ചാണ്ടി ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജിയായി.

🌐1959 - ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ യൂണിറ്റ് USSR ൽ പ്രവർത്തനം ആരംഭിച്ചു.

🌐1961 - ജോസഫ് ഇലിയോ കോംഗോയുടെ പ്രധാനമന്ത്രിയായി.

🌐1962  – ജമൈക്ക സ്വതന്ത്രരാജ്യമായി.

🌐1969 – ബോയിംഗ് 747-ന്റെ ആദ്യ പരീക്ഷണപ്പറക്കൽ.

🌐1970 - വയനാട്ടിലെ തിരുനെല്ലി പ്രദേശത്തുണ്ടായ നക്സലൈറ്റ് ആക്രമണത്തിൽ ജന്മിമാരായ വസുദേവ അഡഗയും ചേക്കുവും കൊല്ലപ്പെട്ടു.

🌐1971 – കാലിഫോർണിയയിലെ സാൻ ഫെർണാണ്ടോ വാലി മേഖലയിൽ റിക്ചർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ സിൽമാർ ഭൂകമ്പം.

🌐1971 - അപ്പോളോ പ്രോഗ്രാം: അപ്പോളോ 14 മൂന്നാമത്തെപ്രാവശ്യം ചന്ദ്രനിൽ ഇറങ്ങിയതിനുശേഷം ഭൂമിയിലേക്ക് തിരിച്ചുവരുന്നു.

🌐1975 - സോയൂസ് 17 സോവിയറ്റ് ബഹിരാകാശപേടകം ഭൂമിയിലേക്ക് തിരിച്ചുവന്നു.

🌐1986  - ഹാലിയുടെ കോമറ്റ് അവസാനത്തെ സൗരയൂഥത്തിൽ പ്രത്യക്ഷപ്പെട്ടു.

🌐1990  - കേരളത്തിലെ 6 ജില്ലകളുടെയും 17 താലൂക്കുകളുടെയും പേരുകൾ ഇംഗ്ലീഷ് ഉച്ചാരണത്തിൽ നിന്നു മലയാളത്തിലാക്കി.

🌐1991  - ലിത്വാനിയയിലെ വോട്ടർമാർ സ്വാതന്ത്ര്യത്തിന് വേണ്ടി വോട്ട് ചെയ്തു.

🌐1996  – റഷ്യൻ ഗ്രാൻഡ്മാസ്റ്റർ ഗാരി കാസ്പറോവ്, ഡീപ് ബ്ലൂ എന്ന ഐ. ബി.എം നിർമ്മിച്ച കംപ്യൂട്ടറിനോട് ചെസ്സ് മത്സരത്തിൽ പരാജയപ്പെട്ടു.

🌐2009 - തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന്  ഗ്രാമി അവാർഡ് ലഭിച്ചു.

🌐2013  - പാർലമെൻറ് ആക്രമണ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ തൂക്കിലേറ്റി.

🌐2014 - 13.6 ബില്യൺ വർഷം പഴക്കമുള്ള നക്ഷത്രം ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ കണ്ടെത്തി.

🌐2017  - ടെസ്റ്റ് ക്രിക്കറ്റിൽ വേഗത്തിൽ 250 വിക്കറ്റ് തികച്ച ബൗളർ എന്ന ബഹുമതി രവിചന്ദ്ര അശ്വിന്  ലഭിച്ചു.

🌐2018  --കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

🌐2018  - 2018 വിന്റർ ഒളിമ്പിക്സ്: ദക്ഷിണ കൊറിയയിലെ പ്യോങ്ചാങ്ങ് കൗണ്ടിയിൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു.

🌐2018  - ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലിന്റെ ഡയറക്ടറായി ഇന്ദ്ര നൂയി (പെപ്സികോ) തെരഞ്ഞടുക്കപ്പെട്ടു. സ്വതന്ത്ര ഡയറക്ടർ സ്ഥാനത്തെത്തുന്ന ആദ്യവനിതയാണ്.


ജൻമദിനങ്ങൾ

♾️♾️♾️♾️♾️♾️♾️♾️

*🌹സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ* - ഒരു മലയാളചലച്ചിത്ര-നാടക നടനും ഗായകനും എഴുത്തുകാരനുമായിരുന്നു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ(1901 ഫെബ്രുവരി 9 – 1985 ജനുവരി 19). മലയാള സംഗീതനാടക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം മലയാളചലച്ചിത്ര ലോകത്തെ ആദ്യകാല നടന്മാരിലൊരാളാണ്. 1940-ൽ അണ്ണാമല ചെട്ടിയാർ നിർമ്മിച്ച് എസ്. നൊട്ടാണി സംവിധാനം ചെയ്ത ജ്ഞാനാംബിക എന്ന സിനിമയിലൂടെയാണ് സെബാസ്റ്റ്യൻ ഭാഗവതർ സിനിമയിലെത്തിയത്. ചിത്രത്തിലെ നായകവേഷത്തോടൊപ്പം ഗാനങ്ങളിൽ ചിലത് ആലപിച്ചതും ഇദ്ദേഹമായിരുന്നു. മലയാളത്തിലെ ആദ്യകാല ഹിറ്റുചിത്രമായ ജീവിത നൗകയിൽ (1951) പ്രധാനവേഷം ചെയ്തതോടൊപ്പം 'ആനത്തലയോളം വെണ്ണതരാമെടോ' എന്ന പ്രശസ്ത ഗാനവും ആലപിച്ചു.

*🌹നന്ദു (നടൻ)* - നന്ദു എന്ന പേരിൽ അറിയപ്പെടുന്നനന്ദലാൽ കൃഷ്ണമൂർത്തി (ജനനം : ഫെബ്രുവരി 9, 1965) മലയാളചലച്ചിത്രനടൻ എന്ന നിലയിലാണ് പ്രശസ്തൻ. അധികവും മലയാളസിനിമയിലാണ് നന്ദു ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മുപ്പത് വർഷത്തോളമായി രംഗത്തുണ്ടെങ്കിലും കമലദളം പോലുള്ള ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ നായകനായി 2012ൽ രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ പ്രശസ്തനാക്കിയത്. പ്രിയദർശന്റെ പല ചിത്രങ്ങളിലും വേഷമിട്ടിട്ടുള്ള നന്ദുവിനു സ്പിരിറ്റിലെ അഭിനയത്തിനു മികച്ച സ്വഭാവനടനുള്ള SIIMA അവാർഡ് ലഭിക്കുകയുണ്ടായി.

*🌹കിളിമാനൂർ ചന്ദ്രൻ* - മലയാളത്തിലെ ഒരു എഴുത്തുകാരനും കവിയുമാണ് കിളിമാനൂർ ചന്ദ്രൻ (ജനനം ഫെബ്രുവരി 9, 1950).1987-ൽ അദ്ധ്യാപക കലാ സാഹിത്യ സമിതിയുടെ നോവൽ അവാർഡും, 1988-ൽ അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരവും ലഭിച്ചു. 1996-ൽ രാജാരവിവർമ്മയും ചിത്രകലയും എന്ന ഗ്രന്ഥത്തിനു ഏറ്റവും നല്ല ജീവ ചരിത്രത്തിനുള്ള പി. കെ പരമേശ്വരൻ നായർ ട്രസ്റ്റ് അവാർഡും ലഭിച്ചിരുന്നു. വാളകം ആർ. വി സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു ഇദ്ദേഹം. 1995-ലിറങ്ങിയ സിംഹവാലൻ മേനോൻ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായിട്ടുണ്ട്.

*🌹അനിത ഭാരതി* - ഒരു ദളിത് പ്രവർത്തകയും എഴുത്തുകാരിയുമാണ് അനിത ഭാരതി (ജനനം:1965 ഫെബ്രുവരി 9). ദളിതർക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും ദളിത് സാഹിത്യത്തിനു നൽകിയ വിലപ്പെട്ട രചനകളിലൂടെയുമാണ് ഇവർ പ്രശസ്തയായത്. നിരവധി വിമർശനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.ദളിത് എഴുത്തുകാരുടെ സംഘടനയായ 'ദളിത് ലേഖക് സംഘിന്റെ' സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

*🌹എ.ആർ. ആന്തുലെ* - കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നു ഏ.ആർ. ആന്തുലെ എന്ന അബ്ദുൾ റഹ്മാൻ ആന്തുലെ (9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014).മഹാരാഷ്ട്ര നിയമസഭയിൽ 1962 മുതൽ '76 വരെ അംഗമായിരുന്നു. ഈ കാലയളവിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി. 1976 മുതൽ '80 വരെ രാജ്യസഭാംഗമായി. 1980-ൽ വീണ്ടും നിയമസഭാംഗം. '89 വരെ എം.എൽ.എ.യായി തുടർന്നു. പിന്നീട് രണ്ടുതവണ വീണ്ടും എം.പി.യായി. 1995 ജൂൺ മുതൽ '96 മെയ് വരെ കേന്ദ്ര ആരോഗ്യമന്ത്രി. 2004-ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ മന്ത്രിയായി.

*🌹ഗ്ലെൻ മക്ഗ്രാത്ത്* - ഒരു മുൻ ഓസ്ട്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ് മാടപ്രാവ് എന്ന് വിളിപ്പേരുള്ള ഗ്ലെൻ മക്ഗ്രാത്ത് (ജനനം :1970 ഫെബ്രുവരി 9) . ഒരു ഫാസ്റ്റ് ബോളർ എന്ന നിലയിൽ ഓസ്ട്രേലിയയുടെ ധാരാളം വിജയങ്ങളിൽ ഗ്ലെൻ മക്ഗ്രാത്ത് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. 

*🌹തീസ്ത സെതൽവാദ്* - ഇന്ത്യയിലെ പൌരാവകാശ പ്രവർത്തകയും പ്രത്രപ്രവർത്തകയുമാണ് തീസ്ത സെതൽവാദ് (ജനനം. ഫെബ്രുവരി 9, 1962) .ഗുജറാത്തിലെ കലാപത്തിന് ഇരയായവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിലൂടെയാണ് അവർ ഏറെ പ്രശസ്തയായത്.2007-ൽ തീസ്തക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചു.

*🌹റയാൻ മക്ലാരൻ* - റയാൻ മക്ലാരൻ (ജനനം: 9 ഫെബ്രുവരി 1983 ) ഒരു ദക്ഷിണാഫ്രിക്കൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു ഇടംകൈയ്യൻ ബാറ്റ്സ്മാനും, വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് അദ്ദേഹം. 

*🌹സുജാത കൊയ്‌രാള* - നേപ്പാളിലെ പ്രമുഖ വനിതാ രാഷ്ട്രീയ നേതാവും ഉപപ്രധാനമന്ത്രിയുമാണ് സുജാത കൊയ്‌രാള( ജ: 1954 ഫെബ്രുവരി 9). മുൻ നേപ്പാൾ പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്‌രാളയുടെ ഏക മകളാണ് സുജാത. പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാളിന്റെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന സുജാത 2009 ഒക്ടോബർ 12നാണ് ഉപപ്രധാനമന്ത്രിയായി നിയമിതയായത്.

*🌹സി.പി. കൃഷ്ണൻ നായർ* - ഇന്ത്യയിലെ ഒരു വ്യവസായ പ്രമുഖനാണ് ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്ന പേരിൽ അറിയപ്പെടുന്ന ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്ണൻ നായർ(ജനനം:1922 ഫെബ്രുവരി 9-മരണം:2014 മെയ് 17). 1957 ൽ ലീലാ ലെയ്സ് ലിമിറ്റഡ് എന്ന വസ്ത്രസ്ഥാപനം ആരംഭിച്ച അദ്ദേഹം 1986 ൽ സ്ഥാപിതമായ ലീല ഗ്രൂപ്പ് ഓഫ് ഹോട്ടേൽസിന്റെ സഹസ്ഥാപകനുമാണ്. 2010 ൽ ഭാരത സർക്കാർ നൽകുന്ന പദ്മഭൂഷൺ പുരസ്കാരത്തിനർഹനായി.


*🌷സ്മരണകൾ🔻🔻🔻*
♾️♾️♾️♾️♾️♾️♾️♾️

*🌷വാഴക്കുന്നം നമ്പൂതിരി* - ജാലവിദ്യാരംഗത്തെ പ്രസിദ്ധനായ മലയാളിയാണ്‌ വാഴകുന്നം നീലകണ്ഠൻ നമ്പൂതിരിപ്പാട് (ഫെബ്രുവരി 8, 1903, ഫെബ്രുവരി 9 - 1983). കണ്ണഞ്ചിപ്പിയ്ക്കുന്ന വേഷപ്പകർ‌ച്ചയോ രംഗാവതരണത്തിന്റെ പകിട്ടോ ഇല്ലാതെ അദ്ദേഹം ആസ്വാദകവൃന്ദത്തെ വിസ്മയിപ്പിച്ചു. പ്രത്യക്ഷനാവുന്ന വിദ്യ (മൂടിവിദ്യ), ശൂന്യതയിൽ നിന്നും വസ്തുക്കളെ സൃഷ്ടിയ്ക്കുക തുടങ്ങിയവയിൽ ഇദ്ദേഹം പ്രഗല്ഭനായിരുന്നു. 1940-കൾക്ക് ശേഷം മാത്രമാണ് ഇദ്ദേഹം അരങ്ങുകളിൽ ജാലവിദ്യ അവതരിപ്പിച്ചുതുടങ്ങിയത്, അതുവരേയും സന്ദർ‌ശിയ്ക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നിർ‌ബന്ധത്തിനു വഴങ്ങി ചെയ്യുക മാത്രമായിരുന്നു.  

*🌷ബാലസരസ്വതി* - ഇന്ത്യയിലെ പ്രമുഖ ഭരതനാട്യം നർത്തകിയായിരുന്നു ബാലസരസ്വതി (ജനനം 13 May 1918 - മരണം 9 February 1984). ഭരതനാട്യം പാശ്ചാത്യനാടുകളിൽ എത്തിച്ച്‌ വിദേശീയരുടെ പ്രശംസയ്‌ക്കു പാത്രമാക്കിയ നർത്തകരിൽ പ്രമുഖയായിരുന്നു ബാലസരസ്വതി‌. വീണാധനമ്മാൾ എന്ന്‌ അറിയപ്പെടുന്ന പ്രശസ്ത സംഗീതജ്ഞ ബാലസരസ്വതിയുടെ മുത്തശ്ശിയാണ്. അമ്മയായ ജയമ്മാള് പേരെടുത്ത ഗായികയായിരുന്നു. പാരമ്പര്യരീതിയിൽ നിന്ന്‌ വ്യതിചലിക്കാതെ തന്നെ മുദ്രകൾ പ്രയോഗിക്കുന്നതിലെ മിതത്വവും, മുഖത്തുനിന്ന്‌ ഒഴുകിവരുന്ന ഭാവവും ബാലയുടെ അഭിനയത്തിന്റെ പ്രത്യേകതകളായിരുന്നു. “കൃഷ്ണാ നീ ബേഗേനെ ബാരോ” എന്ന കൃതിയുടെ അവതരണം ബാലയുടെ “മാസ്റ്റർ പീസ്” ആയി കണക്കാക്കിവരുന്നു.

*🌷ചിത്തി ബാബു* - കർണാടക സംഗീതത്തിൽ വീണ വാദനത്തിൽ അഗ്രഗണ്യനും, ജീവിച്ചിരിക്കുമ്പോൾ തന്നെ ഐതിഹാസികമാനം കൈവരിച്ച വീണ ചിത്തി ബാബു എന്ന് അറിയപ്പെട്ടിരുന്ന ആളാണ് ചിത്തി ബാബു (ഒക്റ്റോബർ 13, 1936 – ഫെബ്രുവരി 9, 1996) . 

*🌷ബാബാ ആംടേ* - ഇന്ത്യക്കാരനായ സാമൂഹ്യ പ്രവർത്തകനാണ് ബാബാ ആംടേ (ജനനം ഡിസംബർ 26, 1914 - മരണം 9 ഫെബ്രുവരി 2008). മുരളീധർ ദേവീദാസ് ആംടേ എന്നാണ്‌ ശരിയായ പേര്‌. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ചുവന്ന ആംടേ പിൽക്കാലത്ത് രാഷ്ട്രീയസാമൂഹ്യ പ്രവർത്തനങ്ങൾക്ക് തിരിഞ്ഞു. ഗാന്ധിജി, ആചാര്യ വിനോബാ ഭാവെ എന്നിവരോട് ചേർന്ന് അദ്ദേഹം ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. പത്മശ്രീ, ബജാജ് അവാർഡ്, കൃഷിരത്ന, ദാമിയൻ ദത്തൻ അവാർഡ്, ഇന്ദിരാഗാന്ധി മെമ്മോറിയൽ അവാർഡ്, റമോൺ മാഗ്സസെ അവാർഡ് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ആംടേയ്ക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തെ നാഗപൂർ സർവകലാശാല ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്. 1999 നവംബറിൽ അദ്ദേഹത്തിനു ഗാന്ധി സമാധാന സമ്മാനം ലഭിച്ചു.

*🌷അഫ്സൽ ഗുരു* - 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു (30 ജൂൺ 1969 – 9 ഫെബ്രുവരി 2013). കാശ്മീറിൽ ജനിച്ച അഫ്സൽ ഗുരുവിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്തു.

*🌷ആനി കാതറീൻ എമ്മറിച്ച്* - ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു ആനി കാതറീൻ എമ്മറിച്ച് (ജനനം 8 September 1774 - മരണം 9 ഫെബ്രുവരി 1824). ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്. 2004 ഒക്ടോബർ 3-ആം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവരെ വിശുദ്ധപദവിയിലെക്കുയർത്തി.

*🌷ഏൺസ്റ്റ് വോൺ ഡോനാനി* - ഏൺസ്റ്റ് വോൺ ഡോനാനി (1877 ജൂലൈ 27 - 1960 ഫെബ്രുവരി 9) ഹംഗേറിയൻ പിയാനിസ്റ്റും സംഗീത രചയിതാവുമായിരുന്നു.  ഗണിതശാസ്ത്രത്തിൽ പ്രൊഫസറായ പിതാവും ബുഡാപെസ്റ്റ് അക്കാദമി ഒഫ് മ്യൂസിക്കിലെ കാൾ ഫോസ്റ്റ്നറും പിയാനോ വിദഗ്ദ്ധനായ സ്റ്റീഫൻ തോമാനും സംഗീത രചയിതാവായ ഹാൻസ് കെസ്ലറുമാണ് ഡോനാനിക്ക് പരിശീലനം നൽകിയത്. 1897-ൽ ബിരുദം നേടിയ ഡോനാനി, യൂജിൻ ഡി ആൽബർട്ടിന്റെ മേൽനോട്ടത്തിൽ പിയാനോ പരിശീലനം നടത്തി. ഹംഗേറിയൻ കാല്പനികയുഗത്തിന്റെ അന്ത്യഘട്ടത്തിലാണ് ഡോനാനി സംഗീതരചന നടത്തിയിരുന്നത്. ലോകപ്രസിദ്ധ സംഗീതജ്ഞനായ ബ്രാംസിൽ നിന്ന് ഇദ്ദേഹം പ്രചോദനം ഉൾക്കൊള്ളുകയുണ്ടായി. ഡോനാനിയുടെ ആദ്യകാല കൃതികളെ ബ്രാംസ് പുകഴ്ത്തിയിട്ടുമുണ്ട്.

*🌷കെ.എസ്. നാരായണൻ നമ്പൂതിരി* - കെ.എസ്. നാരായണൻ നമ്പൂതിരി 1977 മുതൽ 1995 വരെ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് കേരള നിയമസഭയിൽ അംഗമായിരുന്നു. 

*🌷ഗെറിറ്റ് ഡൗ* - ഡച്ച് ചിത്രകാരനായിരുന്നു ഡൗ ഗെറിറ്റ് (1613 ഏപ്രിൽ 7 – 1675 ഫെബ്രുവരി 9). ലീഡനിൽ ജനിച്ച ഡൗ അവിടെത്തന്നെയാണ് പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചത്. 1628-ൽ റെംബ്രാൻഡിന്റെ ശിഷ്യനായി. ആദ്യകാലത്ത് വരച്ച അന്ന ആൻഡ് ദ് ബ്ലൈന്റ് റ്റോബിറ്റ് എന്ന ചിത്രം റെംബ്രാൻഡിന്റെ സഹായത്തോടെ പൂർത്തിയാക്കിയതാണെന്നു കരുതപ്പെടുന്നു. റംബ്രാൻഡ് ആംസ്റ്റർഡാമിലേക്കു പോയശേഷം ഡൗ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തി. ചിത്രങ്ങൾ ചെറിയ തോതിലാണെങ്കിലും ഏറെ സൂക്ഷ്മതയോടെ വരയ്ക്കുന്നതിൽ ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. 

*🌷ജയിംസ് വില്യം ഫുൾബ്രൈറ്റ്* - അമേരിക്കൻ സെനറ്ററും ദീർഘകാലം അമേരിക്കൻ സെനറ്റിൽ വിദേശകാര്യസമിതിയുടെ അദ്ധ്യക്ഷനുമായി പ്രവർത്തിച്ച വ്യക്തിയാണ് വില്ല്യം ഫുൾബ്രൈറ്റ് (ജനനം :ഏപ്രിൽ 9, 1905 - മരണം ഫെബ്രുവരി 9, 1995).1945 മുതൽ 1974 വരെ അദ്ദേഹം പദവിയിലിരുന്നു.ഫുൾബ്രൈറ്റ് പ്രോഗ്രാം എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്ത വ്യക്തിയുമാണ് ഫുൾബ്രൈറ്റ്.



Post a Comment

0 Comments