Flash News

6/recent/ticker-posts

കടുത്ത ജനദ്രോഹം; തുടർച്ചയായ 11ാം ദിവസവും ഇന്ധനവില കൂട്ടി.

Views





തുടര്‍ച്ചയായ 11-ാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂട്ടിയത്.

ഇതോടെ കൊച്ചിയില്‍ പെട്രോളിന് 90.2 രൂപയും ഡീസല്‍ ലിറ്ററിന് 84.64 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 91.78 രൂപ വിലയാകും. ഡീസല്‍ ലിറ്ററിന് 86.39 രൂപയായി ഉയര്‍ന്നു.

പത്ത് ദിവസം കൊണ്ട് മാത്രം സംസ്ഥാനത്ത് ഡീസലിന് 3 രൂപ 30 പൈസയും ഓരോ ലിറ്റര്‍ പെട്രോളിനും 2 രൂപ 93 പൈസ വീതവുമാണ് ഉയര്‍ന്നത്. പെട്രോള്‍ വില കുത്തനെ ഉയരുന്നത് ആവശ്യസാധനങ്ങളുടെ വിലയെയും ബാധിക്കും. ഇന്ത്യയില്‍ പലയിടങ്ങളിലും പെട്രോള്‍ വില നൂറുകടന്നു. മഹാരാഷ്ട്രയിലെ പര്‍ഭാനയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100രൂപ 37 പൈസയാണ് വില.


Post a Comment

1 Comments

  1. നാളെയും കൂട്ടും പെട്രോൾ/ഡീസൽ വില . നാളത്തെ വാർത്താതലേക്കെട്ടു എങ്ങനെയാകും ?. "കടുകടുത്ത ജനദ്രോഹം , ഇന്ധനവില ഇന്നും കൂട്ടി" എന്നാകും .

    ReplyDelete