Flash News

6/recent/ticker-posts

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 13 വർഷത്തിലെ 44-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 321 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 322)

Views

                      ചരിത്രത്തിൽ ഇന്ന്
    ഇന്ന്  2021 ഫെബ്രുവരി 13 (1196 കുംഭം 1 )      ചരിത്രത്തിൽ ഇന്നത്തെ  പ്രത്യേകതകൾ


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 13 വർഷത്തിലെ 44-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 321 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 322)


ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം 

♾️♾️♾️♾️♾️♾️♾️♾️

💠ലോക റേഡിയോ ദിനം

💠അന്താരാഷ്ട്ര പ്രകൃതി ദിനം

💠ആഗോള മൂവി ദിനം

💠അന്താരാഷ്ട്ര കോണ്ടം ദിനം

💠ജീവനക്കാരുടെ നിയമ ബോധവൽക്കരണ ദിനം

💠ഗാലന്റൈൻസ് ഡേ

💠ചുംബന ദിനം

💠ദേശീയ ചെദ്ദാർ ദിനം

💠മാഡ്ലി ഇൻ ലവ് വിത്ത് മി ഡേ

💠ദേശീയ ക്രാബ് റങ്കൂൺ ദിനം

💠ദേശീയ ടോർടെല്ലിനി ദിനം

💠കുട്ടികളുടെ ദിനം (മ്യാൻമർ)

💠ട്രാൻഡെസ് (അർമേനിയ)


🌐ചരിത്ര സംഭവങ്ങൾ🌐

♾️♾️♾️♾️♾️♾️♾️♾️♾️

🌐1668 – പോർച്ചുഗലിനെ സ്വതന്ത്രരാജ്യമായി സ്പെയിൻ അംഗീകരിച്ചു.

🌐1832   - ലണ്ടനിൽ ആദ്യമായി കോളറ പ്രത്യക്ഷപ്പെട്ടു.

🌐1880 – തോമസ് ആൽ‌വാ എഡിസൺ, എഡിസൺ പ്രഭാവം കണ്ടെത്തി.

🌐1908  - തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തി.

🌐1917   - ഡച്ച് വിദേശ നർത്തകിയായ മാതാ ഹാരി ഒരു ജർമ്മൻ ചാരനാണെന്ന് സംശയിച്ച് പാരീസിൽ വെച്ച് അറസ്റ്റിലായി.

🌐1920  - നീഗ്രോ നാഷണൽ ലീഗ് രൂപീകരിക്കപ്പെട്ടു.

🌐1931  -  ‘ഹെർബർട്ട് ബേക്കർ, എഡ്വിൻ ല്യൂട്ടിൻ സ് എന്നി ശില്പികൾ നേതൃത്വം നൽകി ശിൽപ്പിച്ച ഡൽഹി നഗരം ഇന്ത്യയുടെ പുതിയ തലസ്ഥാനമായി ലോർഡ് ഇർവിൻ പ്രഖ്യാപിച്ചു.

🌐1934 – സോവ്യറ്റ് ആവിക്കപ്പലായ ചെല്യുസ്കിൻ ആർട്ടിക് സമുദ്രത്തിൽ മുങ്ങി.

🌐1945 – രണ്ടാം ലോകമഹായുദ്ധം: സോവ്യറ്റ് യൂണിയൻ, നാസി ജർമനിയിൽ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റ് പിടിച്ചടക്കി.

🌐1946 - ഐക്യരാഷ്ട്രസഭ സ്വന്തമായി റേഡിയോ നിലയം ആരംഭിച്ചു.

🌐1955 - ഏഴ് ചാവുകടൽ ചുരുളുകളിൽ നാലെണ്ണം ഇസ്രായേൽ നേടി .

🌐1960 – ഫ്രാൻസ് അതിന്റെ ആദ്യ അണുബോംബ് പരീക്ഷണം നടത്തി.

🌐1983 - ടൂറിനിലെ ഒരു സിനിമാ സ്റ്റുഡിയോയിലുണ്ടായ തീപിടിത്തത്തിൽ 64 പേർ കൊല്ലപ്പെട്ടു.

🌐1996 – നേപ്പാളിൽ മാവോയിസ്റ്റുകളും ഗവണ്മെന്റുമായുള്ള ആഭ്യന്തരയുദ്ധത്തിന് തുടക്കം.

🌐1997 - ഡോ. ഇയാൻ വിൽമുട്ടും സംഘവും സ്കോട്‌ലൻഡിൽ ക്ലോണിങ്ങിലൂടെ ഡോളി എന്ന ചെമ്മരിയാടിനെ  സൃഷ്ടിച്ചു.

🌐2001 – 400 പേരുടെ മരണത്തിന് കാരണമായ, റിക്ചർ സ്കേലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പം എൽ സാൽ‌വഡോറിൽ സംഭവിച്ചു.

🌐2005 - കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂർ ഗ്രാമം ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമമായി പ്രഖ്യാപിച്ചു.

🌐2012 - യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ) യൂറോപ്യൻ വേഗാ റോക്കറ്റിന്റെ ആദ്യ വിക്ഷേപണം യൂറോപ്പിലെ ബഹിരാകാശ പോർട്ടിൽ നിന്ന് ഫ്രഞ്ച് ഗയാനയിലെ കൊറോവിൽ നടത്തി .

🌐2014 – ദയാവധത്തിന് ബെൽജിയം രാജാവ് അനുമതി നൽകി.

🌐2018 - ഇസ്രയേലിന്റെ ദേശീയ സാഹിത്യ പുരസ്കാരം ഇസ്രയേലിന്റെ പലസ്തീൻ നയത്തെ നിശിതമായി എതിർത്തിട്ടുള്ള നോവലിസ്റ്റ് ഡേവിഡ് ഗ്രോസ്മാന് ലഭിച്ചു.

ജൻമദിനങ്ങൾ.

♾️♾️♾️♾️♾️♾️♾️♾️

സരോജിനി നായിഡു-

ഇന്ത്യയുടെ വാനമ്പാടി(NIGHTINGALE OF INDIA) എന്നറിയപ്പെട്ട സരോജിനി നായിഡു' ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു (ജനനം  13 ഫെബ്രുവരി 1879 - മരണം 2 മാർച്ച് 1949)  ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡി യാത്രൽ മഹാത്മാഗാന്ധിയെ അനുഗമിച്ചു, .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ്) ആയിരുന്നു. സരോജിനി നായ്ഡുവിന്റെ പിറന്നാൾ ദിനം ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു. ദി ഇന്ത്യൻ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ൽ ആദ്യ കവിതാ സമാഹാരമായ ദ് ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകൾ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ഇന്ത്യൻ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകൾക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂർണസമാഹാരമാണ് രാജകീയമുരളി.

ബിച്ചു തിരുമല -

ഒരു മലയാളചലച്ചിത്ര ഗാനരചയിതാവും കവിയുമാണ് ബിച്ചു തിരുമല എന്ന പേരിൽ പ്രസിദ്ധനായ ബി. ശിവശങ്കരൻ നായർ (ജനനം ഫെബ്രുവരി 13, 1941). 1972-ൽ പുറത്തിറങ്ങിയ ഭജ ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്രഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.പ്രമുഖ സംഗീതസംവിധായകനായ എ.ആർ. റഹ്മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ യോദ്ധയിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്. 

ഒടുവിൽ ഉണ്ണികൃഷ്ണൻ -

മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സ്വഭാവനടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ (13 ഫെബ്രുവരി 1944 - 27 മെയ് 2006). ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒരു പാട് വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. സംഗീതത്തിലെ അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തിന് ചില സംഗീത ട്രൂപ്പുകളിലും പിന്നീട് പ്രസിദ്ധ നാടക വേദിയായ കെ.പി.എ.സി, കേരള കലാവേദി എന്നിവടങ്ങളിൽ പ്രവർത്തിച്ചു. ഇവിടെ പ്രധാനമായും തബലിസ്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്തത്. ഒരു ഗായകനും സംഗീതസംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.1970 ലെ ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത് ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ.. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. 

ആർ. ലീലാദേവി -

ഇന്ത്യയിലെ പ്രമുഖയായ എഴുത്തുകാരിയാണ് ആർ. ലീലാദേവി (ജനനം ഫെബ്രുവരി 13, 1932 - മരണം മേയ് 19,1998). ഒരു അദ്ധ്യാപികയായും ലീലാദേവി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ ലീലാദേവി ഗ്രന്ഥങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തു. ബുദ്ധമതത്തെ കുറിച്ചുള്ള നാഗാനന്ദം എന്ന സംസ്കൃത നാടകം തർജ്ജമചെയ്തത് സാഹിത്യനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. മാർത്താണ്ഡവർമ്മ, നാരായണീയം, മഹാഭാരതത്തിലെ വിദുരഗീത എന്നിവയുടെ തർജ്ജമകൾ ലീലാദേവിയുടെ കൃതികളിൽ ചിലതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ എഴുത്തുകാരുടെ പങ്ക് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലേക്ക് ലീലാദേവി സംഭാവനകൾ നൽകിയിട്ടുണ്ട്.

പോൾ ബിയ -

കാമറൂണിന്റെ പ്രസിഡന്റാണ് പോൾ ബിയ (ജനനം 13 ഫെബ്രുവരി 1933). 1982 നവംബറിൽ പ്രസിഡന്റായി സ്ഥനമേറ്റു. 28 വർഷമായി പദവിയിൽ തുടരുന്നു.1972-ൽ കാമറൂണിന്റെ പ്രധാനമന്ത്രിയായി. 1982ൽ അഹ്മദോ അഹിദ്ജോ രാജിവച്ചപ്പോൾ ബിയ സ്ഥാനമേറ്റു. 2011-ൽ നടന്ന തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. 

ടി.കെ. ബാലൻ -

പത്തും പതിനൊന്നും കേരള നിയമസഭകളിൽ അഴീക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗമായിരുന്നു ടി.കെ. ബാലൻ(13 ഫെബ്രുവരി 1937 - 17 ഏപ്രിൽ 2005).സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.

റെഹനേഷ് ടി.പി. -

ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനുമായി ഗോൾകീപ്പറായി കളിക്കുന്ന ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ് റെഹനേഷ് ടി.പി. (ജനനം: 13 ഫെബ്രുവരി 1993).

വില്യം ഷോക്ലി -

ട്രാൻസിസ്റ്ററുകളുടെ കണ്ടുപിടിത്തം നടത്തിയ ശാസ്ത്രജ്ഞന്മാരിലൊരാളാണ് വില്യം ഷോക്ലി (ഫെബ്രുവരി 13, 1910 – ഓഗസ്റ്റ് 12, 1989). വാൾട്ടർ എച്ച്. ബ്രാറ്റെയിൻ, ജോൺ ബാർഡീൻ എന്നിവർക്കൊപ്പം ഷോക്ലി വികസിപ്പിച്ച ട്രാൻസിസ്റ്ററാണ് കമ്പ്യൂട്ടർ വിപ്ലവം തന്നെ സാദ്ധ്യമാക്കിയത്. കമ്പ്യൂട്ടറുകളുടെ വലിപ്പം കുറക്കുന്നതിന് ട്രാൻസിസ്റ്ററുകൾ നിർണ്ണായകമായ പങ്ക് വഹിച്ചു. ഷോക്ലി സെമി കണ്ടകടർ എന്ന കമ്പനി ഷോക്ലി ആരംഭിച്ചു. ഇവിടെ ജോലി ചെയ്തിരുന്നവരാണ് പിന്നീട് ഫെയർ ചൈൽഡ് സെമി കണ്ടക്ടർ, ഇന്റൽ എന്നീ കമ്പനികൾക്ക് തുടക്കം കുറിച്ചത്.

സാവോ വു കി -

വിഖ്യാതനായ ചൈനീസ് ചിത്രകാരനായിരുന്നു സാവോ വു-കി (13 ഫെബ്രുവരി 1920 – 9 ഏപ്രിൽ 2013). 1986-ൽ സാവോ പൂർത്തിയാക്കിയ ഒരു പെയിൻറിങ് ഹോങ്‌കോങ്ങിൽ സോത്ത്ബീസ് റെക്കോഡ് തുകയ്ക് ലേലം ചെയ്തിരുന്നു. ആദ്യ ചിത്രപ്രദർശനം 1959-ലായിരുന്നു. ഈ പ്രദർശനങ്ങൾ മിറോയുടെയും പിക്കാസോയുടെയും പ്രശംസയ്ക്കു പാത്രമായി. 1964-ൽ ഫ്രഞ്ച് പൗരത്വം നേടി. ഇംപ്രഷനിസ്റ്റു ശൈലിയിൽ രചിക്കപ്പെട്ട സാവോയുടെ അമൂർത്ത ചിത്രങ്ങളിൽ പോൾ ക്ലീയുടെ സ്വാധീനമുണ്ടായിരുന്നു.

സ്മരണകൾ

♾️♾️♾️♾️♾️♾️♾️♾️

ഒ.എൻ.വി. കുറുപ്പ് -

 മലയാളത്തിലെ പ്രശസ്ത കവിയായിരുന്നു ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ നൽകി കേന്ദ്രസർക്കാർ ആദരിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും നൃത്തശിൽപങ്ങൾക്കും ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണത നൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽ നിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി

അമീർഖാൻ -

ഇന്ത്യയിലെ പ്രശസ്തനായ ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞനായിരുന്നു ഉസ്താദ് അമീർഖാൻ (ആഗസ്റ്റ് 15, 1912 – ഫെബ്രുവരി 13, 1974). ഹിന്ദുസ്ഥാനി സംഗീത ലോകത്തെ കുലപതികളിലൊരാളായി കരുതപ്പെടുന്ന ഇദ്ദേഹമാണ് ഇൻഡോർ ഘരാന സ്ഥാപിച്ചത്. 

കോഴിക്കോട് അബ്ദുൽഖാദർ -

ഒരു കേരളീയ ഗായകനാണ് കോഴിക്കോട് അബ്ദുൽഖാദർ. (1916, ഫെബ്രുവരി 19, – 1977 ഫെബ്രുവരി 13). 'കേരള സൈഗാൾ' എന്നു സഹൃദയരാൽ വിശേഷിപ്പിക്കപ്പെട്ടു. ഏതാനും ചലച്ചിത്രങ്ങളിലും ഇദ്ദേഹം പാടിയിട്ടുണ്ട്. 50-ഓളം റിക്കാർഡുകൾ ഇദ്ദേഹത്തിന്റേതായുണ്ട്. 

ബാലു മഹേന്ദ്ര-

ഇന്ത്യയിലെ ചലചിത്ര സം‌വിധായകനും തിരക്കഥാകൃത്തും ചായാഗ്രാഹകനുമായിരുന്നു ബാലുമഹേന്ദ്ര എന്ന ബെഞ്ചമിൻ ബാലു മഹേന്ദ്ര (ജനനം  മേയ് 20, 1939 - ജനനം ബലാനന്ദൻ മഹേന്ദ്ര
മേയ് 20, 1939).1980 കളുടെ മധ്യത്തിൽ മലയാളത്തിലിറങ്ങിയ യാത്ര എന്ന ജനപ്രിയ ചിത്രം ബാലുമഹേന്ദ്രയുടെ സം‌വിധാനത്തിലുള്ളതായിരുന്നു. തമിഴ് ചലചിത്രത്തിന്‌ പുതിയ മുഖം നൽകിയ മഹേന്ദ്ര ഒരു ചലചിത്ര ഛായാഗ്രാഹകനായിട്ടാണ്‌ ഈ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ലണ്ടൻ സർ‌വ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണമെഡലോടെ സിനിമാട്ടോഗ്രാഫിയിൽ ബിരുദം കരസ്ഥമാക്കി. 1974 ലെ മലയാളചിത്രമായ നെല്ലിന്റെ ചായാഗ്രാഹകനായിട്ടാണ്‌ മഹേന്ദ്ര തന്റെ ചലചിത്ര ജീവിതമാരംഭിക്കുന്നത്. ഏറ്റവും നല്ല ചായാഗ്രാഹകനുള്ള ഇന്ത്യാ സർക്കാറിന്റെ ആ വർഷത്തെ ബഹുമതി ബാലുമഹേന്ദ്ര നെല്ലിലൂടെ നേടി. പിന്നീട് ഏകദേശം പത്തോളം ചിത്രങ്ങളിലൂടെ നല്ല ചായാഗ്രാഹകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

കുട്ടിക്കുഞ്ഞുതങ്കച്ചി-

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ തിരുവിതാംകൂറിൽ മലയാള സാഹിത്യ രചനയിലേർപ്പെട്ടിരുന്ന അപൂർവ്വം സ്ത്രീകളിലൊരാളായിരുന്നു കുട്ടിക്കുഞ്ഞുതങ്കച്ചി (14 ഫെബ്രുവരി 1820 - 13 ഫെബ്രുവരി 1904). പാർവ്വതീസ്വയംവരം, ശ്രീമതീസ്വയംവരം, മിത്രസഹമോക്ഷം, എന്നിങ്ങനെ മൂന്നു ആട്ടക്കഥകൾ എഴുതി, കൊട്ടാരം കളിയോഗത്തിൽ ഇവ അവതരിപ്പിച്ചിട്ടുണ്ട്. ആട്ടക്കഥകളെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അവരുടെ മറ്റു രചനകൾ ആണ്. മൂന്നു കിളിപ്പാട്ടുകളും തങ്കച്ചി എഴുതി. മലയാള കുറത്തിപ്പാട്ടുകളിൽ പ്രഥമ സ്ഥാനം തങ്കച്ചി രചിച്ച കിരാതത്തിനാണ്. കുറത്തിപ്പാട്ടുകളിൽ 'ഇരട്ടി' എന്ന വൃത്തഭേദം ഇടകലർത്തി രചന നടത്തിയതും ഇവരായിരുന്നു. 

മാത്തി -

കാണിക്കാരുടെയും മലയരയന്മാരുടെയും സംഗീതശാഖയായ മലമ്പാട്ട്‌ അഥവാ കാണിപ്പാട്ട്‌ പ്രചാരകയും ഗായികയുമായിരുന്നു മാത്തി മുത്തി (മരണം : 13 ഫെബ്രുവരി 2014). ഫോക്ലോർ അക്കാദമി 2004ലെ പുരസ്കാരം നേടി. രോഗപീഡയിൽ നിന്നും രക്ഷനേടാൻ കാണിക്കൂട്ടങ്ങൾ മലദൈവത്തെ പ്രീതിപ്പെടുത്താൻ വേണ്ടി പാടുന്ന പാട്ടാണ് മലമ്പാട്ട്‌ അഥവാ കാണിപ്പാട്ട്‌. കാണിക്കാരുടെയും മലയരയന്മാരുടെയും നിത്യജീവിതവുമായി ബന്ധപ്പെട്ട് മലമ്പാട്ട്‌, കാണിപ്പാട്ട്‌, ചാറ്റുപാട്ട് എന്നൊക്കെ അറിയപ്പടുന്ന നിരവധി സംഗീതശാഖകളിലെ പാട്ടുകൾ പാടിയിരുന്നു.

Post a Comment

0 Comments