കൽപ്പകഞ്ചേരിയിൽ 14 കാരിയെ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ചു - 2 പേര് അറസ്റ്റിൽ
ഏഴ് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ്
.ഇൻസ്റ്റ ഗ്രാം വഴിപരിചയപ്പെട്ട 14 കാരിയെ മുപ്പതുകാരനും സുഹൃത്തുക്കളും പീഡനത്തിരയാക്കുകയായിരുന്നു.
കന്മനം സ്വദേശി ചങ്ങണക്കാട്ടിൽ മുഹമ്മദ് അഫ്ലലഹ്, തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റാഫീഖ് എന്നിവരെയാണ് പിടിയിലായത്. 22 വയസുള്ളവരാണ് അറസ്റ്റിലായവർ.
സ്റ്റേഷൻ ഇൻസ്പെക്ടർ റിയാസ് രാജ അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.
ചൈൽഡ് ലൈനിൻ്റെ ടോൾ ഫ്രീ നമ്പറിലേക്ക് വന്ന രഹസ്യവിവരമാണ് പീഡനവിവരം പുറത്തറിയുന്നത്.
വീഡിയോ കാണുക👇
പ്രധാന പ്രതിയായ മുപ്പതുകാരനാണ് കുട്ടിയെ ഇൻസ്റ്റ ഗ്രാം വഴി പരിചയപ്പെടുന്നത്.ശേഷം ഈ സൗഹൃദം മറയാക്കി മയക്കമരുന്നുകൾ നൽകിയായിരുന്നു പീഡനം. ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിൽ
വാഹനത്തിൽ കൊണ്ടു പോയി പീഡിപ്പിക്കുയായിരുന്നുവെന്നാണ് കുട്ടി മൊഴി നൽകിയിരിക്കുന്നത്.
ആറോളം പേർ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
1 Comments
വധശിക്ഷയിൽ കുറഞ്ഞ യാതൊരു ശിക്ഷയും ഈ കുറ്റവാളികൾക്ക് നൽകരുതേയെന്നു ഉത്തരവാദപ്പെട്ട അധികാരികളോട് അതിവിനീതമായും ആത്മാർത്ഥമായും അപേക്ഷിക്കുന്നു .
ReplyDelete