Flash News

6/recent/ticker-posts

വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 'മുന്നേറുന്ന മലപ്പുറം'എന്ന പേരില്‍ നടത്തുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 15) മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും.

Views
മുന്നേറുന്ന മലപ്പുറം' ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഇന്ന് മലപ്പുറം ടൗണ്‍ഹാളില്‍.


കഴിഞ്ഞ നാലരവര്‍ഷങ്ങളില്‍  മലപ്പുറം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ  വികസന പ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍   ഓഫീസ് 'മുന്നേറുന്ന മലപ്പുറം'എന്ന പേരില്‍ നടത്തുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനം ഇന്ന് (ഫെബ്രുവരി 15) മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 10 മുതല്‍ വൈകീട്ട് എട്ട് വരെയാണ് പ്രദര്‍ശനം. സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസനപദ്ധതികളും കോര്‍ത്തിണക്കിയ തെരഞ്ഞെടുത്ത 100ലധികം ചിത്രങ്ങളും 20ലധികം ചെറുവീഡിയോകളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.  ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, പശ്ചാത്തല വികസനം, കുടിവെള്ള വിതരണം, ഊര്‍ജം, ടൂറിസം, പരിസ്ഥി സംരക്ഷണം തുടങ്ങി എല്ലാ മേഖലയുടെയും പുരോഗതികളും പ്രദര്‍ശനത്തിലെ മുഖ്യ കാഴ്ചകളായിരിക്കും. ജില്ലയുടെ കോവിഡ് പ്രതിരോധവും പ്രളയാനന്തര പുനര്‍നിര്‍മിതികളെയും ഉള്‍ക്കൊള്ളിച്ച ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരിക്കും. നാലര വര്‍ഷത്തിനുള്ളില്‍ മലപ്പുറത്തിന്റെ ഓരോ മേഖലകളിലും നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനം പ്രയോജനപ്പെടും.



Post a Comment

0 Comments