Flash News

6/recent/ticker-posts

അബുദാബിയില്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തിയാൽ 5400 ദിർഹം പിഴ.

Views
അബുദാബിയില്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ കുട്ടികളെ ഇരുത്തിയാൽ
 5400 ദിർഹം പിഴ.

അബുദാബിയില്‍ വാഹനത്തിന്റെ മുന്‍സീറ്റില്‍ കുട്ടികളെ ഇരിക്കാന്‍ അനുവദിക്കുന്നത് നിയമ ലംഘനമാണെന്ന് അബുദാബി പോലീസ്. ഇത്തരം പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടികൂടുമെന്നും തിരിച്ചുകിട്ടുന്നതിന് 5000 ദിര്‍ഹവും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റത്തിന് 400 ദിര്‍ഹവും പിഴ നല്‍കേണ്ടിവരുമെന്നും പോലീസ് അറിയിച്ചു.

പിഴ അടയ്ക്കുന്നതുവരെ വാഹനം വിട്ടുനല്‍കില്ല. മൂന്ന് മാസത്തിനകം പിഴയടയ്ക്കാത്ത ഉടമകളുടെ വാഹനം ലേലം ചെയ്യും. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ അബുദാബിയില്‍ നടപ്പാക്കിയ പുതിയ ട്രാഫിക് നിയമങ്ങളുടെ ഭാഗമായാണിത്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ പിന്‍സീറ്റുകളില്‍ ഇരിക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കുകയും വേണം.


Post a Comment

1 Comments

  1. അതൊക്കെയങ്ങു അബുദാബിയിൽ .അവിടെ നിയമത്തിനും മനുഷ്യക്കുട്ടികൾക്കും അല്പം നിലയും വിലയും ഒക്കെയുണ്ട് . ഇവിടെ ഓരോ ഓട്ടോറിക്ഷകളിലും കുട്ടികളെ തീപ്പെട്ടികൾ അടുക്കിവെച്ചതു പോലെയാണ് കൊണ്ടുപോകുന്നത് . ബസ്സുകളിലും ഓട്ടോറിക്ഷകളിലും സീറ്റബെൽറ്റു എന്നൊരു ഏർപ്പാടേ ഇല്ല . ടൂവീലറുകളിൽ നാലും അഞ്ചും ആളുകൾ സിറ്റികളിൽ കൂടി അഭ്യാസം കാണിച്ചുകൊണ്ടും കർണ്ണകഡോരമായ ശബ്ദവും പുറപ്പെടുവിച്ചുകൊണ്ടും അധികാരികളുടെ മുന്നിലൂടെ ചീറിപ്പായുന്നു . പത്തു ടൂവീലർ യാത്രക്കാരിൽ രണ്ടെണ്ണത്തിന് പോലും ഹെല്മെറ്റില്ല . മനുഷ്യരെ ഞെട്ടിപ്പിക്കുന്നതരത്തിലും ഹൃദയാഘാതമുണ്ടാക്കുന്ന തരത്തിലുമുള്ള ഹോണുകൾ നിരന്തരം മുഴക്കിക്കൊണ്ടിരിക്കുന്നു . ZEEBRA ക്രോസ്സിങ്ങിൽ റോഡ് മുറിച്ചുകടക്കുന്നവർക്കായി വല്ല മര്യാദക്കാരും വാഹനം നിറുത്തിക്കൊടുത്താൽ ആ നിറുത്തിക്കൊടുത്ത ഡ്രൈവറെ നിരന്തരം ഹോണടിച്ചു ഭീഷണിപ്പെടുത്തുകയും തെറിവിളിക്കുകയും ചെയ്യുന്നു . പാവം അസംഘടിതരായ ജനം എല്ലാം സഹിക്കുന്നു . ഇവിടെ മനുഷ്യർക്കും നിയമത്തിനും യാതൊരു വിലയുമില്ലേ ?.

    ReplyDelete