Flash News

6/recent/ticker-posts

സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക് തയ്യാറെടുത്ത് കേരളം ഏപ്രിൽ 6 ന് പോളിംഗ് ബൂത്തിലേക്ക് മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ 6 ന് .

Views
സംസ്ഥാനം  തിരഞ്ഞെടുപ്പ് ചൂടിലേക്ക് 
തയ്യാറെടുത്ത് കേരളം ഏപ്രിൽ  6 ന് പോളിംഗ് ബൂത്തിലേക്ക്

🔹മലപ്പുറം ഉപതെരഞ്ഞെടുപ്പും
    ഏപ്രിൽ 6 ന് 

🔹വോട്ടെണ്ണൽ മാർച്ച് രണ്ടിന് 

🔹നോമിനേഷൻ കൊടുക്കാൻ                              സ്ഥാനാർഥിയുടെ കൂടെ രണ്ടുപേർ.

🔹വീടുകൾ കയറിയുള്ള പ്രചരണത്തിന്             അഞ്ചുപേർ.

🔹കേരളത്തിൽ മാർച്ച് 12 മുതൽ പത്രിക           സമർപ്പിക്കാം 

 🔹പത്രിക സമർപ്പിക്കാനുള്ള  അവസാന            തീയതി മാർച്ച് 19 

🔹80 വയസ്സിൽ മുകളിലുള്ളവർക്ക് തപാൽ       വോട്ടിംഗ്

🔹കോവിഡ് ബാധിതർക്ക് പ്രത്യേക                    സംവിധാനം

 🔹 കോവിഡ്  ബാധിതർക്ക്  തപാൽ വോട്ട്                 ചെയ്യാം

🔹പ്രചരണത്തിന് കോവിഡ് ചട്ടം ബാധകം

🔹ദീപക് മിശ്ര കേരളത്തിൽ നിരീക്ഷകൻ

🔹വാഹന റാലിയിൽ 5 വാഹനം മാത്രം

🔹നോമിനേഷൻ ഓൺലൈനായി                         സമർപ്പിക്കാം

തിരുവനന്തപുരം∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. പ്രഖ്യാപനം  പുറത്തുവന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. തിരഞ്ഞെടുപ്പിനു സജ്ജമാണെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ പറഞ്ഞു. ഏപ്രിൽ  തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉണ്ടാകുന്നതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു . കോവിഡിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും തിരഞ്ഞെടുപ്പ്.

ഭരണമുള്ള ഏക സംസ്ഥാനത്തിൽ തുടർഭരണം ലഭിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. ദേശീയ തലത്തിൽ തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ കേരളത്തിൽ അധികാരത്തിലെത്തി പാർട്ടിക്കു ദേശീയതലത്തിൽ ഉണർവുണ്ടാക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കേരളം ബാലികേറാ മലയെന്ന അവസ്ഥ തിരുത്തി നേട്ടമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ എൽഡിഎഫിൽ പുരോഗമിക്കുകയാണ്. എൽഡിഎഫിന്റെ വികസന മുന്നേറ്റ യാത്രകൾ ഇന്നു സമാപിക്കുന്നതോടെ ഈ മാസം അവസാനത്തോടെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയ എൽഡിഎഫിന് പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരവും ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇഎംസിസിയുമായി ഏർപ്പെട്ട കരാറും തിരിച്ചടിയായി. വിവാദങ്ങളെ മറികടക്കാനുള്ള ശ്രമത്തിലാണ് മുന്നണി. കരാറിനെ സംബന്ധിച്ച കാര്യങ്ങൾ മത്സ്യത്തൊഴിലാളികളോടു വിശദീകരിച്ചും വികസന നേട്ടങ്ങൾ ജനങ്ങളോടു സംവദിച്ചും പ്രചാരണ രംഗത്ത് ആധിപത്യം ഉറപ്പിക്കാനാണ് മുന്നണി ശ്രമം.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയം മറന്ന യുഡിഎഫ് ആത്മവിശ്വാസം തിരിച്ചുപിടിച്ചു കഴിഞ്ഞു. രാഹുൽ ഗാന്ധിയുടെ വരവും മുന്നണിക്ക് ഊർജം പകരുന്നു. പിൻവാതിൽ നിയമനവും ഉദ്യോഗാർഥികളുടെ സമരവും പ്രതിപക്ഷം ആയുധമാക്കിയതിനു പിന്നാലെ, ആഴക്കടൽ മത്സ്യബന്ധന വിവാദവും ജനങ്ങളിലെത്തിക്കാനായി. തീരദേശമേഖലയിലെ നാൽപതോളം മണ്ഡലങ്ങളിൽ വിവാദം ചർച്ചയാകുമെന്നു യുഡിഎഫ് കരുതുന്നു. തീരദേശ മേഖലയിൽ വിശദീകരണ ജാഥകൾക്കും മുന്നണി തയാറെടുക്കുന്നു. തിരഞ്ഞെടുപ്പ് എപ്പോൾ പ്രഖ്യാപിച്ചാലും മുന്നണി സജ്ജമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

നേമത്തെ ഒരു സീറ്റ് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി രംഗത്തിറങ്ങുന്നത്. സീറ്റുകൾ വർധിപ്പിക്കുമെന്നും തിരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെന്നും ബിജെപി നേതൃത്വവും പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments