Flash News

6/recent/ticker-posts

ബ്രാഞ്ച് യോഗം ചേർന്നിരുന്ന കെട്ടിടം നാളെ ബി.ജെ.പി ഓഫീസാകും; തിരുവനന്തപുരത്ത് സി.പി.എം പ്രവർത്തകർ ഒന്നടങ്കം ബിജെപിയിൽ ചേർന്നു

Views തിരുവനന്തപുരം കോവളം മുൻ പഞ്ചായത്ത് പ്രസിഡന്‍റ് മുക്കൊല പ്രഭാകരൻ അടക്കം 50ൽ അധികം സി.പി.ഐ.എം പ്രവർത്തകർ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി സി.പി.ഐ.എം പ്രവർത്തകർക്ക് ബി.ജെ.പി അംഗത്വം നൽകി. സി.പി.ഐ.എം കോവളം ഏരിയ കമ്മറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയും വിഴിഞ്ഞം മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്നു ഇന്ന് അംഗത്വം സ്വീകരിച്ച മുക്കോല പ്രഭാകരന്‍. ബി.ജെ.പിയില്‍ ചേർന്നവരുടെ ഉടമസ്ഥതയിലായിരുന്ന സി.പി.ഐ.എം ബ്രാഞ്ച് യോഗം ചേർന്നിരുന്ന കെട്ടിടം നാളെ ബി.ജെ.പി ഏറ്റെടുക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു.


Post a Comment

1 Comments

  1. സഖാക്കൾ ബേജാറാകേണ്ടതില്ല . കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെയെല്ലാം ഗതി ഇതുതന്നെയാണ് . എല്ലാത്തരം ഏകാധിപതികൾക്കും ഏകാധിപത്യപ്രസ്ഥാനങ്ങൾക്കും ദയനീയമായൊരു പതനം അനിവാര്യമാണ് . നിങ്ങൾ ബംഗാളിലേക്ക് നോക്കൂ , ആശ്വസിക്കൂ .

    ReplyDelete