Flash News

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ മാർച്ച് അഞ്ചുവരെ വലിയ വാഹനങ്ങൾക്ക് പൂർണ്ണ നിരോധനം

Views



താമരശ്ശേരി:
 വയനാട് ചുരത്തിൽ മാർച്ച് അഞ്ചുവരെ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിച്ച് കോഴിക്കോട് കളക്ടർ ഉത്തരവിറക്കി. 15 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾക്കും സ്കാനിയ ബസുകൾക്കുമാണ് പൂർണ നിരോധനം.

ചുരംറോഡിൽ നവീകരണപ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായതിനെ ത്തുടർന്നാണ് വലിയ വാഹനങ്ങൾ പൂർണമായും നിരോധിച്ച് കളക്ടർ ഉത്തരവിറക്കിയത്. ദേശീയപാതാ എക്സിക്യുട്ടീവ് എൻജിനിയർ ആർ. സിന്ധു കഴിഞ്ഞദിവസം സ്ഥലംസന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. 19-ന്‌ വെള്ളിയാഴ്ചയാണ് ചുരത്തിൽ റോഡിന്റെവശത്തെ പണി നടക്കുന്നതിനിടെ ഗർത്തം രൂപപ്പെട്ട് ഒരുവശം ഇടിഞ്ഞുതാണത്. വയനാട് ചുരത്തിൽ ഒൻപതാം വളവിനു താഴെ തകരപ്പാടിക്കടുത്ത് ഏകദേശം എട്ട് മീറ്ററോളം നീളത്തിലാണ് റോഡ് ഇടിഞ്ഞ് താഴ്‌ന്നത്. ഇടിഞ്ഞഭാഗം കോൺക്രീറ്റ് ചെയ്തുയർത്തുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.


Post a Comment

0 Comments