Flash News

6/recent/ticker-posts

അണ്‍ലോക്ക് ചട്ടങ്ങള്‍ ലംഘിച്ച് കര്‍ണാടക; കേരളത്തിലേക്കുള്ള അതിര്‍ത്തികള്‍ അടച്ചു

Views




കാസർകോട്: കേരളത്തിലേക്കുള്ള റോഡുകൾ അടച്ച് കർണാടക. കേരളത്തിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സംസ്ഥാന പാതയടക്കമുള്ള അതിർത്തി റോഡുകളാണ് കർണാടക അടച്ചത്. ദേശീയ പാതയിലെ തലപ്പാടി ഉൾപ്പെടെയുള്ള നാല് ഇടങ്ങളിൽ അതിർത്തി കടക്കുന്നവർക്ക് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കി. കേന്ദ്രത്തിന്റെ അൺലോക്ക് ചട്ടങ്ങളുടെ ലംഘനമാണ് കർണാടക നടത്തുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്.

ബുധനാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കർണാടക നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ കന്നടയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ 13 ഇടത്തും പാത അടച്ചിട്ടുണ്ട്. തലപ്പാടി ഉൾപ്പെടെയുള്ള നാല് പാതകളിൽ കർശന നിയന്ത്രണമാണ്.

അതിർത്തി കടക്കുന്നതിന് കോവിഡ് പരിശോധന നിർബന്ധമാണെന്നാണ് കർണാടകയുടെ നിലപാട്. അതിർത്തി കടന്ന് പോകേണ്ട വിദ്യാർഥികൾ അടക്കമുള്ളവർക്ക് വലിയ പ്രതിസന്ധിയാണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്. മേഖലയിലെ ജനങ്ങളുട ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധത്തിലാണ് നിയന്ത്രണങ്ങളെന്ന് ജനങ്ങൾ പറയുന്നു. നീക്കത്തിനെതിരെ കർണാടക ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകാൻ അതിർത്തി മേഖലയിലെ ജനങ്ങൾ നീക്കം ആരംഭിച്ചിട്ടുണ്ട്.


Post a Comment

0 Comments