Flash News

6/recent/ticker-posts

ദുബൈയിലേക്ക് വരുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി എമിറേറ്റ്‌സ്

Views


ദുബൈ: ജി.ഡി.ആര്‍.എഫ്.എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) അനുമതിയില്ലാതെ ദുബൈയിലേക്ക് വരാനാകുമെന്ന് യു.എ.ഇ ദേശീയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍ക്കുലര്‍ പുറത്തിറക്കി. ഐ.സി.എ (ദ് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്) അനുമതിയില്ലാതെ എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്കും വരാം.

എമിറേറ്റിന്റെ ബജറ്റ് വിമാനമായ ഫ്‌ളൈദുബൈയിലും സമാനമായ ഇളവുണ്ട്. ദുബൈയിലേക്ക് ജി.ഡി.ആര്‍.എഫ.്എ, ഐ.സി.എ എന്നിവയുടെ അനുമതിയാവശ്യമില്ലെന്നും കൊവിഡ് പി.സി.ആര്‍ നെഗറ്റീവ് പരിശോധനാഫലം മാത്രം മതിയെന്നുമാണ് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ജി.ഡി.ആര്‍.എഫ്.എ, ഐ.സി.എ വിഭാഗങ്ങളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് അറിയുന്നു. അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനക്കമ്പനി വക്താക്കളും പറഞ്ഞു.


Post a Comment

0 Comments