Flash News

6/recent/ticker-posts

ബഹ്‌റൈൻ വഴി സഊദിയിലെത്താനുള്ള ശ്രമവുമായി ദുബൈയിൽ കുടുങ്ങിയവർ; പക്ഷെ ഇക്കാര്യങ്ങൾ പാലിക്കണം.

Views
 ബഹ്‌റൈൻ വഴി സഊദിയിലെത്താനുള്ള ശ്രമവുമായി ദുബൈയിൽ കുടുങ്ങിയവർ; പക്ഷെ ഇക്കാര്യങ്ങൾ പാലിക്കണം.


ദമാം: വൈറസ് വ്യാപന പശ്ചാത്തലത്തിൽ സഊദിയിലേക്ക് പുറപ്പെടുകയും പൊടുന്നനെ സഊദി നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്‌തതോടെ ദുബൈയിൽ കുടുങ്ങിയ ഇന്ത്യക്കാർ ബഹ്‌റൈൻ വഴി സഊദിയിലെത്താനുള്ള ശ്രമവുമായി രംഗത്ത്. ഏതാനും പേർ ദുബൈയിൽ നിന്നും ബഹ്‌റൈനിൽ എത്തിച്ചേരുകയും ചെയ്തിട്ടുണ്ട്. സഊദിയിലേക്ക് പ്രവേശനത്തിനായി ഇവർ ഇപ്പോൾ ഇവിടെ ക്വാറന്റൈനിൽ കഴിയുകയാണ്.എന്നാൽ, ഇതിനായി ഏതാനും കാര്യങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. 

   സഊദിയിൽ നിന്നും റീ എൻട്രിയിൽ നാട്ടിൽ പോയവരിൽ തിരിച്ചു വരുമ്പോൾ ദുബൈയിൽ കടുങ്ങിയവരാണ് ഇത്തരത്തിൽ ഇപ്പോൾ ബഹ്‌റൈനിൽ എത്തിയിരിക്കുന്നത്. സഊദി ഇഖാമ കൈവശമുള്ളവർക്കാണ് ബഹ്‌റൈൻ പ്രവേശനാനുമതി നൽകുന്നത്. ഇവർ ബഹ്‌റൈനിൽ പതിനാല് ദിവസം കഴിയാനുള്ള ഹോട്ടൽ ബുക്കിങ് ഓൺലൈനിൽ നടത്തുകയും ബഹറൈനിൽ ഇറങ്ങിയ ഉടൻ ഓൺ അറൈവൽ വിസ എടുക്കാനുള്ള പണം അടക്കാനുള്ള കാർഡും കൊവിഡ് ടെസ്‌റ്റ് നടത്താനുള്ള പണം ഓൺലൈനിൽ അടക്കുകയും വേണം. 50 സഊദി റിയാലിന് സമാനമായ തുകയാണ് വിസക്ക് ആവശ്യമുള്ളത്. ഗൾഫ് എയറിന്റെ ടിക്കറ്റ് എടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം. എന്നാൽ, ഗൾഫ് എയർ ഓഫീസിൽ ഇന്ന് അന്വേഷിച്ചപ്പോൾ തങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കുകയില്ലെന്ന് അറിയിച്ചതായും ദുബൈയിൽ കുടുങ്ങിയവർ വ്യക്തമാക്കി. അതേസമയം, ചിലർ മറ്റു വിമാനങ്ങളിലും പോയതായും വിവരമുണ്ട്. 

     ഇത് പാലിച്ച് ദുബായിൽ നിന്നും ബഹ്‌റൈനിൽ എത്തിയവർ യാതൊരു ബുദ്ധിമുട്ടും കൂടാതെ പുറത്തിറങ്ങിയിട്ടുണ്ട്. യുഎഇയിലെ ഗൾഫ് എയർ ഓഫീസിൽ ബന്ധപ്പെട്ടാൽ വേണ്ട നടപടിക്രമങ്ങൾ വിവരിച്ചു നൽകുന്നുണ്ടന്നും നിലവിൽ ദുബൈയിൽ നിന്നും ബഹ്‌റൈനിൽ എത്തി സഊദിയിലേക്ക് പ്രവേശിക്കാനായി ക്വാറന്റൈനിൽ കഴിയുന്ന യാത്രക്കാരൻ സുപ്രഭാതത്തോട് വ്യക്തമാക്കി. എന്നാൽ, തീരുമാനം എടുക്കും മുമ്പ് വ്യക്തമായി അന്വേഷണം നടത്തി പൂർണ്ണ ബോധ്യത്തോടെയായിരിക്കണം ബഹ്റൈനിലേക്ക് യാത്ര തിരിക്കേണ്ടത്.


Post a Comment

0 Comments