Flash News

6/recent/ticker-posts

കേരളത്തിൽ ഇനി അർബുദം സ്ഥിരീകരിച്ചാൽ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യണം.

Views
കേരളത്തിൽ ഇനി അർബുദം സ്ഥിരീകരിച്ചാൽ ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യണം.

 ക്യാൻസർ രജിസ്ട്രി നിർബന്ധമാക്കി
തി​രു​വ​ന​ന്ത​പു​രം: അ​ര്‍​ബു​ദ രോ​ഗി​ക​ളു​ടെ സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള 'കേ​ര​ള കാ​ന്‍​സ​ര്‍ ര​ജി​സ്​​ട്രി' സ​ജ്ജ​മാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത്​ അ​ര്‍​ബു​ദ ര​ജി​സ്​​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി. സ​ര്‍​ക്കാ​ര്‍ -സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല​ട​ക്കം റി​പ്പോ​ര്‍​ട്ട്​ ചെ​യ്യു​ന്ന കേ​സു​ക​ള്‍ ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​ബ​ന്ധ​മാ​യും റി​പ്പോ​ര്‍​ട്ട്​ ചെ​യ്യ​ണം.
താ​ഴേ​ത​ട്ടി​​ലു​ള്ള ആ​ശു​പ​​ത്രി​ക​ള്‍​മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളും കാ​ന്‍​സ​ര്‍ സെന്‍റ​റു​ക​ളും വ​രെ​യു​ള്ള മു​ഴു​വ​ന്‍ ആ​ശു​പ​ത്രി​ക​ളെ​യും ഉ​ള്‍​െ​പ്പ​ടു​ത്തി​യാ​ണ്​ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക.
നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ആ​ര്‍.​സി.​സി, മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​ശു​പ​​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌​ ഹോ​സ്​​പി​റ്റ​ല്‍ ബേ​സ്​​ഡ്​ കാ​ന്‍​സ​ര്‍ ര​ജി​സ്​​ട്രി (എ​ച്ച്‌.​ബി.​സി.​ആ​ര്‍) എ​ന്ന പേ​രി​ല്‍ സൂ​ക്ഷി​ക്കു​ന്നു​ണ്ട്.
മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ സെന്‍റ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​​ ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും മ​ല​ബാ​ര്‍ കാ​ന്‍​സ​ര്‍ ര​ജി​സ്​​ട്രി എ​ന്ന ​േപ​രി​ലും വി​വ​ര​സ​മാ​ഹ​ര​ണം ന​ട​ക്കു​ന്നു. എ​ന്നാ​ല്‍, ഇ​വ​യ്​​ക്കൊ​ന്നും നി​ര്‍​ബ​ന്ധ സ്വ​ഭാ​വ​മി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, വി​വ​ര​ങ്ങ​ള്‍ അ​ത​ത്​ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്രം പ​രി​മി​ത​വു​മാ​ണ്.​ ഇ​നി​മു​ത​ല്‍ ഇ​വ​യെ​ല്ലം കേ​ര​ള കാ​ന്‍​സ​ര്‍ ര​ജി​സ്​​ട്രി​ക്ക്​ കീ​ഴി​ലേ​ക്കും മാ​റും.
ഏ​തു​ത​രം അ​ര്‍​ബു​ദ​മാ​ണ്​ കൂ​ടു​ന്ന​ത്, ഏ​ത്​ പ്ര​ദേ​ശ​ത്താ​ണ്​ വ​ര്‍​ധ​ന, എ​ങ്ങ​നെ​യാ​ണ് രോ​ഗ​സാ​ധ്യ​താ​നി​ര​ക്ക് എ​ന്നൊ​ക്കെ കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ന്‍ ര​ജി​സ്ട്രി​യി​ലൂ​ടെ സാ​ധി​ക്കും.
ഇ​നി​മു​ത​ല്‍ നി​ര്‍​ബ​ന്ധി​ത അ​ര്‍​ബു​ദ ര​ജി​സ​്​​​ട്രേ​ഷ​ന്‍ ബാ​ധ​ക​മാ​ണ്. സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ-​സ​ഹ​ക​ര​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, ക്ലി​നി​ക്കു​ക​ള്‍, ന​ഴ്​​സി​ങ്​ ഹോ​മു​ക​ള്‍, പാ​ലി​യേ​റ്റീ​വ്​ കെ​യ​ര്‍ സെന്‍റ​റു​ക​ള്‍ എ​ന്നി​വ​യി​ലും അ​ര്‍​ബു​ദ റ​ജി​സ്​​ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ണ്. ആ​യു​ഷ്​ വി​ഭാ​ഗം ഡോ​ക്​​ട​ര്‍​മാ​ര്‍​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. വീ​ഴ്​​ച​വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.


Post a Comment

1 Comments

  1. അപ്പോൾ രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആകില്ലേ ഈ നിർബന്ധമാക്കൽ ? . അതോ രോഗികളുടെ വ്യക്തിഗതവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഈ ഉത്തരവിൽ വല്ല നിർദ്ദേശങ്ങളും ഉണ്ടോ ?

    ReplyDelete