Flash News

6/recent/ticker-posts

സ്‌കോള്‍ കേരള: ഡിസിഎ അഞ്ചാം ബാച്ച് പരീക്ഷ മെയ് മൂന്ന് മുതല്‍

Views


സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് മൂന്നിന് തുടങ്ങും.  പ്രായോഗിക പരീക്ഷ മെയ് മൂന്ന് മുതല്‍ എട്ട് വരെയും തിയറി 17 മുതല്‍  21 വരെയും അതത് പഠനകേന്ദ്രങ്ങളില്‍ നടത്തും.
പരീക്ഷ ഫീസ് പിഴ കൂടാതെ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് നാല് വരെയും 20 രൂപ പിഴയോടെ മാര്‍ച്ച് അഞ്ച് മുതല്‍ 10 വരെ www.scolekerala.org വഴിയോ, വെബ്സൈറ്റില്‍ നിന്നെടുക്കുന്ന ചലാനില്‍ പോസ്റ്റോഫീസ് മുഖേനയോ അടക്കാം. പരീക്ഷ ഫീസ് 700 രൂപ. ഫീസ് അടക്കാനായി വെബ്സൈറ്റില്‍ ഡിസിഎ എക്സാം രജിസ്ട്രേഷനില്‍ വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍ നമ്പര്‍, ജനന തീയതി എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പേമെന്റ് മോഡ് തെരഞ്ഞെടുത്ത് തുക അടക്കാം.
വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അപേക്ഷാ ഫോറം പൂരിപ്പിച്ച്, ഫീസടച്ച ഓണ്‍ലൈന്‍ രസീത്/ചലാന്‍, സ്‌കോള്‍ കേരള അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ബന്ധപ്പെട്ട പഠനകേന്ദ്രം പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇന്റേണല്‍ പരീക്ഷയ്ക്ക് 40 ശതമാനം മാര്‍ക്കും, സമ്പര്‍ക്ക ക്ലാസ്സില്‍ പങ്കെടുത്ത 75 ശതമാനം ഹാജരുമാണ് പരീക്ഷയെഴുതാനുള്ള യോഗ്യത.
ഡിസിഎ മൂന്ന്, നാല് ബാച്ചുകളിലെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും എന്നാല്‍ ഏതെങ്കിലും കാരണങ്ങളാല്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും, ബന്ധപ്പെട്ട ബാച്ചുകളിലെ പരീക്ഷകളില്‍ ഏതെങ്കിലും വിഷയങ്ങളില്‍ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്തവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി മെയ് മാസത്തെ പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങള്‍ സ്‌കോള്‍ കേരള വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ) പരീക്ഷ നോട്ടിഫിക്കേഷനില്‍ നിന്നും ലഭിക്കും. ഫോണ്‍ 0471 2342950, 2342271.


Post a Comment

0 Comments