Flash News

6/recent/ticker-posts

കുഞ്ഞിന്റെ ചികിത്സയ്ക്കായി ലഭിച്ച പണം നേരത്തെ ഒപ്പിട്ടു വാങ്ങിയ ചെക്ക് വഴി പിൻവലിച്ചു;ഫിറോസ് കുന്നംപറമ്പിലിനെതിരെ പരാതിയുമായി ദമ്പതികൾ.

Views

കാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിനെതിരെ പരാതിയുമായി ദമ്പതികൾ രംഗത്ത്.
കുഞ്ഞിനെ ചികിത്സയ്ക്കായി ലഭിച്ച പണം ഫിറോസും സംഘവും നേരത്തെ ഒപ്പിട്ട് വാങ്ങിയ ചെക്ക് വഴി പിൻവലിച്ചു എന്നാണ് പരാതി.വയനാട് തോണിച്ചാലിലെ എംജെ  സഞ്ജയും ഭാര്യയുമാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ഇവർ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് ചീഫിനും ബാലാവകാശകമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

 രണ്ടു വയസ്സുള്ള തന്റെ മകന്റെ ചികിത്സയ്ക്ക് സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ഫിറോസ് കുന്നംപറമ്പിൽ വീഡിയോ പങ്കുവെച്ചിരുന്നു.ഇതുവഴി ലക്ഷ്യങ്ങൾ തന്റെ അക്കൗണ്ടിൽ എത്തിയിരുന്നു.ഈ പണത്തിൽ നിന്നും ഫിറോസും സംഘവും നേരത്തെ ഒപ്പിട്ടു വാങ്ങിയ ചെക്ക് വഴി പണം പിൻവലിച്ചു എന്നാണ് സഞ്ജയ് ആരോപിക്കുന്നത്.ഇക്കാര്യത്തെ പറ്റി ചോദിച്ചപ്പോൾ വധഭീഷണി മുഴക്കി എന്നും സഞ്ജയ് പറയുന്നു.

 അതേസമയം ഈ ആരോപണം ഫിറോസ് നിഷേധിച്ചു.കൃത്യമായ കണക്കുകൾ കയ്യിലുണ്ടെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും ഫിറോസ് facebook ലൈവിലൂടെ പറഞ്ഞു.


Post a Comment

0 Comments