Flash News

6/recent/ticker-posts

അതിവേഗ ഇന്റര്‍നെറ്റുമായി കെ ഫോണ്‍ ഇന്നെത്തും; ആദ്യ ഘട്ടം ഏഴ് ജില്ലകളിൽ

Views



കേരളത്തിന്റെ അതിവേഗ ഇന്‍ര്‍നെറ്റ് കണക്ടിവിറ്റി- കെഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. എറണാകുളം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യഘട്ടം കെ ഫോണ്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ ഏഴ് ജില്ലകളിലെ 1000 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. ജൂലൈ മാസത്തില്‍ 5700 സര്‍ക്കാര്‍ ഓഫീസുകളില്‍ കൂടി കെ ഫോണ്‍ കണക്ഷന്‍ എത്തും. ഒന്നാം ഘട്ടത്തില്‍ 30000 സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് കണക്ഷന്‍ നല്‍കുക.

അടുത്ത ഘട്ടത്തില്‍ 20 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യകണക്ഷന്‍ നല്‍കും. 1531 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതിന്റെ 70 ശതമാനവും തുക കിഫ്ബി നല്‍കും. മന്ത്രി എംഎം മണി ഉദ്ഘാടന ചടങ്ങിന് അധ്യക്ഷനാവും. ധനമന്ത്രി തോമസ് ഐസകും ചടങ്ങില്‍ പങ്കെടുക്കും.


Post a Comment

0 Comments