Flash News

6/recent/ticker-posts

ഭൂമിയോട് അടുക്കുന്നത് സ്റ്റേഡിയം വലുപ്പത്തിലുള്ള ഛിന്നഗ്രഹം; മുന്നറിയിപ്പുമായി നാസ

Views


വാഷിംഗ്ടണ്‍: ഭൂമിക്ക് സമീപത്തു കൂടി ഈ ആഴ്ച സ്റ്റേഡിയത്തോളം വലുപ്പമുള്ള, 2020 എക്സ്യു 6 എന്നു പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം കടന്നു പോകുമെന്ന് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍.

സെക്കന്‍ഡില്‍ 8.4 കിലോമീറ്റര്‍ വേഗതയാണ് ഛിന്നഗ്രഹത്തിന് ഇപ്പോഴുള്ളത്. ഇത്തരമൊരു ഛിന്നഗ്രഹം ഭൂമിയിലിടിച്ചാല്‍ സര്‍വനാശമാകും ഫലം. പക്ഷേ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്.

ഭൂമിക്ക് അപകടമുണ്ടാക്കുന്ന ഛിന്നഗ്രഹങ്ങളെ നിരന്തരം നിരീക്ഷിക്കുന്ന അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ ആഴ്ച നിരവധി ഭീമന്‍ ബഹിരാകാശ വസ്തുക്കള്‍ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഒരു കൂട്ടം വലിയ ബഹിരാകാശ വസ്തുക്കള്‍ ഭൂമിക്കരികിലേക്ക് നീങ്ങുന്നുണ്ട്. ഇതില്‍ ഏറ്റവും വലിയ ഛിന്നഗ്രഹത്തിന് 213 മീറ്റര്‍ (ഏകദേശം 700 അടി) വ്യാസമുണ്ടെന്നും നാസ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന 2020 എക്സ്യു 6 ഛിന്നഗ്രഹം തിങ്കളാഴ്ച ഭൂമിക്കരികിലൂടെ കടന്നു പോകുമെന്നാണ് നിഗമനം.

ഇതിനു തൊട്ടുപിന്നാലെ മറ്റ് ബഹിരാകാശ വസ്തുക്കളായ 2020 ബിവി 9 (23 മീറ്റര്‍ വ്യാസമുള്ളത്) 5.6 ദശലക്ഷം കിലോമീറ്റര്‍ അകലത്തില്‍ കടന്നുപോകും.

രണ്ടാമത്തേത് 2021 സിസി 5 (40 മീറ്റര്‍ വ്യാസമുള്ളവ) ഭൂമിയില്‍ നിന്ന് ഏകദേശം 6.9 ദശലക്ഷം കിലോമീറ്റര്‍ അകലത്തിലൂടെയും കടന്നുപോകും. എന്നാല്‍ ഇതെല്ലാം ഭൂമിയെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താനുള്ള സാധ്യത അന്‍പതിനായിരത്തില്‍ ഒന്നു മാത്രമാണ്.


Post a Comment

1 Comments

  1. കേരളത്തോട് ചേർന്ന് അറബിക്കടലിൽ വീണുകൊള്ളട്ടെ . ആരെങ്കിലും കയ്യേറി അവകാശം സ്ഥാപിക്കുന്നതിന് മുമ്പ് ആ സ്ഥലം നിരപ്പാക്കി തീരദേശ ഹൈവേയ്‌ പണിയാം . അല്ലെങ്കിൽ കയ്യേറ്റപ്പാർട്ടിക്കാർക്കു കൈയേറാം .

    ReplyDelete