Flash News

6/recent/ticker-posts

‘കൊടി പിടിച്ചാല്‍ സ്വര്‍ണം കടത്താം,ജോലി നേടാം ഇല്ലെങ്കില്‍ സമരപ്പന്തലില്‍ ഇരിക്കാം’; സിപിഎമ്മിനെതിരെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Views

ഐശ്വര്യ കേരള യാത്രയുടെ സമാപനത്തില്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. അഴിമതി അന്വേഷണങ്ങളില്‍ സിപിഎം – ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ധാർഷ്ട്യത്തിന്‍റെ ശബ്ദമായിരുന്നില്ല ഐശ്വര്യ കേരള യാത്ര. മത്സ്യതൊഴിലാളികളുടെ ഉപജീവനം സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു. കേന്ദ്രം പുറത്തിറക്കിയ കർഷക ബില്ലുകൾ കർഷകരെ ഇല്ലാതാക്കും. ബിജെപിയെയും സിപിഎമ്മിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ഇടത് പക്ഷത്തിന്‍റെ ആളാണെങ്കിൽ നിങ്ങൾക്ക് ജോലി കിട്ടും. കൊടി പിടിച്ചാൽ സ്വർണ്ണം കടത്താമെന്നുമെന്നും കൊടി പിടിക്കാത്തവർക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ഇരിക്കാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നിരാഹാരം കിടക്കുന്നവർ മരിക്കാൻ പോയാലും മുഖ്യമന്ത്രിക്ക് കുലുക്കമില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ ഇല്ലാതാക്കുന്നു. ഇന്ധന വില അന്താരാഷ്ട്ര തലത്തിൽ കുറയുന്ന സാഹചര്യത്തിലും രാജ്യത്ത് കൂടുകയാണ്. ഈ പണം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Post a Comment

1 Comments

  1. കൊടി പിടിച്ചാൽ സ്വർണ്ണം കടത്താം , സ്ത്രീപീഠനം നടത്താം , കൊടിപിടിക്കുന്നവന്റെ "കമ്യുണിസ്റ്റാരോഗ്യ"ത്തിനനുസരിച്ചു കൊലപാതകം നടത്തുകയോ ക്വട്ടേഷൻ രാജാവാകുകയോ ചെയ്യാം . ശ്രീ . രാഹുൽ ഗാന്ധിക്ക് ഈ പാര്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ലാ .

    ReplyDelete