Flash News

6/recent/ticker-posts

അനധികൃത തെരുവു കച്ചവടത്തിനെതിരെ കേരള വ്യാപാരി വ്യവസായി സമിതി ഊരകം സിനി ജംഗ്ഷൻ യൂണിറ്റ്

Views

 
   ഊരകം:  പഞ്ചായത്തിൽ ഉൾപ്പെട്ട 
വേങ്ങര അങ്ങാടിയുടെ ഭാഗമായ ബ്ലോക്ക് റോഡ് മുതൽ കരിമ്പിലി വരെ നിത്യേന നിരവധി തെരുവ് കച്ചവടങ്ങളാണ് അനധികൃതമായി നടക്കുന്നത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വാഹനങ്ങളാണ് വേങ്ങരയിലും പരിസരപ്രദേശങ്ങളിലും   റോഡിൻറെ ഇരുവശങ്ങളിലും നിർത്തിയിട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ആൾക്കൂട്ടം സൃഷ്ടിച് കോവിഡ്  മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ഈ കച്ചവടങ്ങൾ വാഹനഗതാഗതത്തിന് വരെ തടസ്സം സൃഷ്ടിക്കുന്നു ഗുണമേന്മയില്ലാത്ത സാധനങ്ങൾ വരെ ഇത്തരക്കാർ ഇവിടെ വിറ്റഴിക്കുന്നു കച്ചവടത്തിന് ശേഷം വരുന്ന പഴകിയതും വൃത്തിഹീനമായ മാലിന്യങ്ങളും തെരുവോരത്ത് അഴുക്കുചാലുകളിലും റോഡിന് ഇരുവശത്തും ഉപേക്ഷിക്കപ്പെടുന്നത് 


പതിവായികൊണ്ടിരിക്കുന്നു ഇതിൽ നിന്നും വമിക്കുന്ന നാറ്റവും മറ്റും കാൽനടയാത്രക്കാർക്കും കച്ചവടക്കാർക്കും വാഹന യാത്രികർക്കും സ്ഥിര താമസക്കാർക്കും കുട്ടികൾക്കും  വലിയതോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു ഇത്തരത്തിൽ എല്ലാവർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അനധികൃത കച്ചവടങ്ങൾ  സ്ഥിരമായി നീക്കംചെയ്യുന്ന 
തിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഊരകം സിനിമഹാൾ ജംഗ്ഷൻ യൂണിറ്റ് ഭാരവാഹികൾ പോലീസ് സ്റ്റേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഊരകം ഗ്രാമ പഞ്ചായത്ത് കാര്യാലയം അധികാരികൾക്ക് നിവേദനം നൽകി നിലവിൽ കോവിഡ് കാലത്ത്  കച്ചവടക്കാർക്ക് വലിയ തോതിൽ പ്രതിസന്ധികൾ നേരിടുന്ന ഈയൊരു സാഹചര്യത്തിലും ഇത്തരത്തിലുള്ള തെരുവു കച്ചവടത്തിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി തെരുവ് കച്ചവടങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിന് വ്യാപാരി വ്യവസായി സമിതി യൂണിറ്റ് തീരുമാനിച്ചിട്ടുണ്ട്.  യൂണിറ്റ് സെക്രട്ടറി  ഉമ്മർ കണ്ണേത്ത്  പ്രസിഡണ്ട് നിസാമുദ്ദീൻ   കണ്ണാട്ടിപടി മജീദ് കുറ്റാളൂർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്


Post a Comment

3 Comments

  1. അടുത്ത ജന്മത്തിലെങ്കിലും ഒരു തെരുവുകച്ചവടക്കാരനായി ജനിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുക. കെട്ടിടവാടക കൊടുക്കേണ്ട, കറന്റുചാർജ് കൊടുക്കേണ്ട, ജോലിക്കാർക്ക് കൂലി കൊടുക്കേണ്ട , പഞ്ചായത്തിന്റെ ലൈസൻസ്ഫീസ് കൊടുക്കേണ്ട, GST കൊടുക്കേണ്ട, ശുചിത്വനിയമങ്ങളോ ട്രാഫിക് നിയമങ്ങളോ പാലിക്കേണ്ട, സാധനങ്ങളുടെ ഗുണനിലവാരങ്ങളോ അളവുതൂക്കനിയമങ്ങളോ പാലിക്കേണ്ടതില്ല, മാലിന്യങ്ങൾ റോഡിൽത്തന്നെ വലിച്ചെറിഞ്ഞു പോകാം. ആരും ചോദിക്കാനില്ല . മേൽപ്പറഞ്ഞ നിയമങ്ങളെല്ലാം പാലിച്ചു കൊണ്ട് കച്ചവടം ചെയ്യുന്ന മാന്യന്മാരുടെ കുടുംബങ്ങളിലേക്ക് വരുന്ന കല്യാണാലോചനകൾ പോലും നാളെ തെരുവുകച്ചവടക്കാരുടെ കുടുംബങ്ങളിലേക്ക് വഴിമാറിപ്പോയേക്കാം. ട്രാഫിക് ജാമും റോഡപകടങ്ങളും വേറെയും എല്ലാം പാവം മര്യാദക്കാരായ ജനം സഹിച്ചുകൊള്ളുക തന്നെ.

    ReplyDelete
  2. ഇങ്ങനെയൊരു വാർത്ത വന്നിട്ട് ഒരൊറ്റ വ്യാപാരിവ്യവസായിയും ഒരു കമന്റെങ്കിലും എഴുതി തങ്ങളുടെ വികാരം പ്രകടിപ്പിക്കാത്തതെന്ത് ?. നമ്മുടെ വ്യാപാരിവ്യവസായികളിൽ ആർക്കും തന്നെ എഴുത്തും വായനയും അറിയില്ലേ ആവോ ?. അതോ വ്യാപാരി വ്യവസായികൾ വാർത്ത കൊടുക്കുക മാത്രമേ ചെയ്യൂ എന്നുണ്ടോ ?. വാർത്ത വായിക്കുകയോ പ്രതികരിക്കുകയോ ചെയ്യില്ലേ ?.

    ReplyDelete