Flash News

6/recent/ticker-posts

ഐപിഎല്‍ താരലേലം: അസ്‌ഹറുദ്ദീന്‍റെ സ്വപ്‌നം ആ ടീം, സൂപ്പര്‍താരത്തിനൊപ്പം ഓപ്പണ്‍ ചെയ്യുക

Views

കാസര്‍കോട്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുകയാണ് സ്വപ്നമെന്ന് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്‍ഹറുദ്ദീന്‍. വിരാട് കോലിക്കൊപ്പം ഓപ്പണ്‍ ചെയ്യണമെന്നത് ജീവിതത്തിലെ വലിയ ആഗ്രഹമാണെന്നും അസ്ഹര്‍ പറയുന്നു. വ്യാഴാഴ്ച നടക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസിനൊപ്പം പ്രതീക്ഷകള്‍ പങ്കുവെച്ചു മുഹമ്മദ് അസ്ഹറുദ്ദീന്‍.

കേരള ടീമിലെ വെടിക്കെട്ട് ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ കാസര്‍കോഡ് തളങ്കരയിലെ വീടാണിത്. കിടപ്പുമുറിയിലെ ചുമരില്‍ ആഗ്രഹങ്ങളുടെ പട്ടിക അസ്ഹര്‍ എഴുതിയിട്ടത് ഇങ്ങനെയാണ്.

ഇത്തവണത്തെ ഐപിഎല്‍ താരലേലത്തിനുള്ള 292 കളിക്കാരുടെ അന്തിമ പട്ടികയില്‍ അസ്ഹറുമുണ്ട്.

ഏത് ടീമിനൊപ്പവും കളിക്കാന്‍ തയ്യാര്‍. പക്ഷേ ഒരിത്തിരി കൂടുതലിഷ്ടം ആര്‍സിബിയോടാണ്. സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഇഷ്ട ടീമുകളുടെ പട്ടികയിലുണ്ട്.

മുഷ്താഖ് അലി ട്രോഫിയിലെ മിന്നും സെഞ്ച്വറിയാണ് മുഹമ്മദ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചത്. കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ച്വറി അടിച്ചു. അതായത് ഒരു ഇന്ത്യന്‍ താരത്തിന്‍റെ വേഗതയേറിയ മൂന്നാമത്തെ ട്വന്റി 20 സെഞ്ച്വറി. 32 പന്തില്‍ സെഞ്ച്വറി നേടിയ റിഷഭ് പന്തും 35 പന്തില്‍‍ 100 തികച്ച രോഹിത്തും മാത്രമാണ് അസ്ഹറിന്‍റെ മുമ്ബിലുള്ളത്. ഈ പ്രകടനങ്ങളുടെ മികവില്‍ അസ്ഹറുദ്ദീന്‍ ഐപിഎല്‍ ടീമിലെത്തുന്നത് ഉറപ്പിച്ചിരിക്കുകയാണ് സഹോദരങ്ങളും.

കേരളത്തിന് ഇനിയും പ്രതീക്ഷകള്‍

കേരളം മുഴുവന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. വ്യാഴാഴ്ചത്തെ ഐപിഎല്‍ താരലേലത്തിനായി. അസ്ഹറിന് പുറമെ സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, എം.ഡി. നിഥീഷ്, കരുണ്‍ നായര്‍ എന്നീ മലയാളി താരങ്ങളും ലേല പട്ടികയിലുണ്ട്




Post a Comment

0 Comments