Flash News

6/recent/ticker-posts

തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാൻ അബൂബക്കർ ശക്തമായി മുന്നോട്ട്..

Views

🛑⭕തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റാൻ അബൂബക്കർ ശക്തമായി മുന്നോട്ട്..


 ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ കൂരിയാട് ഡിവിഷനിൽ നിന്നും മത്സരിച്ച അബൂബക്കർ ആലിക്ക പള്ളിയാളി തന്റെ പ്രകടനപത്രികയിലെ വാഗ്ദാനം നിറവേറ്റാൻ
ബഹു. മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിൽ പരാതി സമർപ്പിച്ചു.

ബഹു. കേരള മുഖ്യമന്ത്രിയുടെ സാന്ത്വന പരാതികൾക്കുള്ള വേങ്ങര ഗ്രാമ പഞ്ചായത്തിന്റെ മറുപടി താഴെ ചേർക്കുന്നു.

സ്പർശം പരിപാടിയിലുടെ അബൂബക്കർ ആലിക്ക പള്ളിയാളി നൽകിയ പരാതിക്ക് മറുപടി..

1. വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിലവിൽ  പൊതുശ്മശാനം നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. ശ്മശാനം നിർമ്മിക്കുന്നതിന് പൊതു സ്ഥലം ഇല്ലാത്തതിനാൽ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമത്താടെ ഭൂമി കണ്ടെത്താൻ പരിശ്രമിക്കുന്നതാണെന്ന വിവരം അറിയിക്കുന്നു.

 2. വേങ്ങര ഗ്രാമ പഞ്ചായത്തിൽ നിലവിൽ ജലനിധി പദ്ധതി മുഖേന കുടിവെള്ള വിതരണം നടത്തുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കളല്ലാത്തവർക്ക് പദ്ധതിയിൽ അംഗമാവാൻ അപേക്ഷിക്കാവുന്നതാണ്. കൂടാതെ വരൾച്ച രൂക്ഷമാവുന്ന സാഹചര്യം വരികയാണെങ്കിൽ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നതിന് ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നതാണെന്ന വിവരം അറിയിക്കുന്നു.

3. കോഴി മാലിന്യങ്ങൾ ശേഖരിക്കുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്തിൽ വിളിച്ചു ചേർത്ത യോഗതീരുമാന പ്രകാരം മാലിന്യം ശേഖരിക്കുന്ന സംരംഭകരുമായി എഗ്രിമെന്റ് വെച്ച് അതാത് കടകളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് നിർദ്ദേശിച്ചിട്ടുണ്ട്. ആയത് നടപ്പാക്കുന്ന മുറക്ക് കോഴി മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരം ഉണ്ടാവുന്നതാണെന്ന വിവരം അറിയിക്കുന്നു.

4. എ.ബി,സി പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ മൃഗസംരക്ഷണ വകുപ്പിന് താങ്കളുടെ പരാതിക്ക് പരിഹാരം കാണുന്നതിന് കൈമാറിയിട്ടുണ്ടെന്ന് അറിയിക്കുന്നു.



Post a Comment

0 Comments