Flash News

6/recent/ticker-posts

ആമസോണിനെതിരെ വന്‍ ആരോപണം; നിരോധിക്കണമെന്ന് ആവശ്യം

Views



ന്യൂഡല്‍ഹി: ലോകത്തെ ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ അതികായന്മാരിലൊന്നായ ആമസോണ്‍ ഇന്ത്യക്കെതിരെ വന്‍ ആരോപണം. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി പുറത്തുകൊണ്ടുവന്ന വെളിപ്പെടുത്തലുകള്‍ ആമസോണ്‍ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്കെന്ന സൂചനയാണ് നല്‍കുന്നത്.

ഇന്ത്യയിലെ വിദേശ നിക്ഷേപ നിയമങ്ങള്‍ മറികടക്കാന്‍ ആമസോണ്‍ ഇന്ത്യയിലെ ചെറുകിട വ്യാപാരികളെ ചൂഷണം ചെയ്യുന്നു എന്ന വിവരമാണ് ആമസോണിന്റെ തന്നെ ചില ആഭ്യന്തര രേഖകള്‍ അടിസ്ഥാനമാക്കി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെ ആമസോണ്‍ തള്ളിക്കളയുകയാണ്. ഈ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നാണ് ആമസോണ്‍ പ്രതികരിച്ചത്. ഇന്ത്യയിലെ സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുസരിച്ച് ആമസോണ്‍ അപ്‌ഡേറ്റ് നടത്താറുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഏതെങ്കിലും വ്യാപാരികള്‍ക്ക് എന്തെങ്കിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.

അതേസമയം, ആമസോണിന്റെ വിശദീകരണത്തില്‍ തൃപ്തരല്ലെന്നാണ് വില്‍പ്പനക്കാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രൈഡേര്‍സ് പറയുന്നത്. ആമസോണിനെതിരെ നിരോധനം അടക്കമുള്ള കാര്യങ്ങള്‍ വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

വര്‍ഷങ്ങളായി രാജ്യത്തെ വിദേശ നിക്ഷേപ നയങ്ങളെ കബളിപ്പിച്ച് ആമസോണ്‍ നടത്തുന്നത് തീര്‍ത്തും ന്യായമല്ലാത്ത കച്ചവടമാണ് എന്നാണ് ഇവര്‍ പറയുന്നത്. രാജ്യത്തെ ചെറുകിട വ്യാപാരികളെ കബളിപ്പിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ട് ആമസോണിനെതിരെ രാജ്യവ്യാപക പ്രക്ഷോപത്തിനുള്ള ആലോചനയിലാണ് സി.എ.ഐ.ടി. 

ഇതിനിടെ ആമസോണിനെതിരായ ആരോപണം സംബന്ധിച്ച് കേന്ദ്രം ചില അന്വേഷണങ്ങള്‍ ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തന്നെ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ സുരാത്യമായ വ്യാപര രീതികള്‍ അനുവര്‍ത്തിക്കണമെന്ന നയത്തിലാണ് കേന്ദ്രത്തിന്റെ നീക്കങ്ങള്‍.


Post a Comment

0 Comments