Flash News

6/recent/ticker-posts

ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: പുതിയ നിബന്ധനകൾ ഇന്ന് മുതൽ

Views


 ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഇന്ന് രാത്രി മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. നെഗറ്റിവ് സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ട് കൈയിൽ കരുതണം.

പുതിയ മാർഗനിർദേശങ്ങൾ

-മുഴുവൻ യാത്രക്കാരും യാത്രയ്ക്ക് മുമ്പ് തന്നെ എയർസുവിധ പോർട്ടലിൽ (www.newdelhi airport.in ) സെൽഫ് ഡിക്ലറേഷൻ ഫോം നൽകണം. തങ്ങളുടെ കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിശദാംശങ്ങൾ കൂടി ഇതിൽ വ്യക്തമാക്കണം. ഈ ഫോറത്തിന്റെ രണ്ട് പ്രിന്റ് ഔട്ട് കൈയിൽ കരുതണം. മൊബൈൽ സ്‌ക്രീൻ ഷോട്ട് മതിയാകില്ല.
-ഇന്ത്യയിലെ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള യാത്രയാണോ അതോ ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് കണക്ഷൻ വിമാനത്തിലാണോ യാത്രയെന്നത് ഡിക്ലറേഷൻ ഫോമിൽ പ്രത്യേകം വ്യക്തമാക്കണം.
-മുഴുവൻ യാത്രക്കാർക്കും കൊവിഡ് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. യാത്രയുടെ 72 മണിക്കൂറിനിള്ളിലാണ് പരിശോധന നടത്തേണ്ടത്. ഈ സർട്ടിഫിക്കറ്റ് യാത്രയ്ക്ക് മുമ്പ് www.newdelhiairport.in എന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യണം.
-കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ കാര്യത്തിൽ ഇളവ്. ഇക്കാര്യത്തിനായി യാത്രക്ക് 72 മണിക്കൂറിന് മുമ്പ് പോർട്ടലിൽ അപേക്ഷ നൽകണം. ഇക്കാര്യത്തിൽ സർക്കാർ എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും
-എയർസുവിധ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോം നൽകുകയും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ചെയ്തവരെ മാത്രമേ വിമാനത്തിൽ കയറ്റാൻ പാടുള്ളു
-തെർമൽ സ്‌കാനിംഗ് നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ.
-ഇന്ത്യയിലെ വിമാനത്താവളത്തിൽ ഇറങ്ങിയാൽ കൺഫർമേറ്ററി മോളിക്യുലാർ ടെസ്റ്റ് നടത്തണം. ഇതിനുള്ള പണം യാത്രക്കാരൻ നൽകണം.


Post a Comment

0 Comments