Flash News

6/recent/ticker-posts

സൗദിയിലേക്കുള്ള യാത്രക്കിടയിൽ യു എ ഇയിൽ കുടുങ്ങിയ പ്രവാസികൾ ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു

Views
കരിപ്പൂർ: സൗദിയിലേക്കുള്ള യാത്രാ മദ്ധ്യേ യു എ ഇയിൽ കുടുങ്ങിയ നിരവധി പ്രവാസികൾ സൗദിയിലെത്താനായി ബദൽ മാർഗങ്ങൾ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

ഇതിനകം പല പ്രവാസികളും യു എ ഇ ഇയിൽ നിന്ന് ബഹ്രൈനിലേക്ക് പറന്ന് ബഹ്രൈനിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയാൻ തുടങ്ങിയിട്ടുണ്ട്.

15 ദിവസത്തേക്ക് 150 ബഹ്‌റൈൻ ദീനാർ ഫർണീഷ്ഡ് അപാർട്ട്മെന്റിനു വാടക നൽകിയാണു പലരും ബഹറിനിൽ ക്വാറന്റൈനിൽ കഴിയുന്നത്.

അതോടൊപ്പം ഒമാൻ വഴിയും സൗദിയിലേക്ക് വിലക്കില്ലാത്ത മറ്റു പല രാജ്യങ്ങളിലൂടെയും സൗദിയിലെത്താനുള്ള മാർഗങ്ങൾ ആരായുകയാണു പല പ്രവാസികളും.

യു എ ഇയിൽ തുടരാൻ സാധിക്കാത്ത സാഹചര്യമുള്ള പലരും ഇതിനകം നാട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടൂണ്ട്.

അതേ സമയം വിലക്ക് നീങ്ങിയേക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്നതും യു എ ഇയിൽ തന്നെ പിടിച്ച് നിൽക്കാനുള്ള ശ്രമം ഇപ്പോഴും പല സൗദി പ്രവാസികളും നടത്തുന്നുമുണ്ട്.


Post a Comment

0 Comments