Flash News

6/recent/ticker-posts

മലബാർ സമരത്തിന്റെ നൂറാം വാർഷികവും വള്ളുവനാട് ചരിത്ര ഗ്രന്ഥ പ്രകാശനവും

Views





            
പുഴക്കാട്ടിരി:  ബ്രിട്ടീഷ് അധിനിവേശത്തിനെതിരിൽ മലബാറിൽ നടന്ന തുല്യതയില്ലാത്ത സമരപോരാട്ടങ്ങളുടെ നൂറാം വാർഷികവും ചരിത്ര പുസ്തക പ്രകാശനവും നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങൾക്ക് വിധേയമായി പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖരായ രാഷ്ട്രീയ സാംസ്കാരിക നേതാകൾ  സംബന്ധിക്കുന്നതാണ്. ജസ്റ്റിസ് കമാൽ പാഷയാണ് ചരിത്ര പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്. പ്രസ്തുത പരിപാടിയിൽ ജുംന വരച്ച ശിഹാബ് തങ്ങൾ ഫോട്ടോ പ്രകാശനം ചെയ്തു
പരിപാടിയുടെ ഉത്ഘാടന  കർമ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. പി കെ കുഞ്ഞാലികുട്ടി, ET മുഹമ്മദ് ബഷീർ , കെപിഎ മജീദ്, എംഎം നാരായണൻ മാസ്റ്റർ, ഡോ. സരിൻ ഐഎഎഎസ്, പ്രൊഫസർ ഹരി പ്രിയ  തുടങ്ങിയവരും വള്ളുവനാട്ടിലെ ജനപ്രധിനിധികളായ TA അഹ്മദ് കബീർ, കെ കെ ആബിദ് ഹുസൈൻ, അഡ്വ. ശംസുദ്ധീൻ, മഞ്ഞളാം കുഴി അലി, പി അബ്ദുൽ ഹമീദ് മാസ്റ്റർ, സി പി സൈദലവി  തുടങ്ങിയവരും പങ്കെടുക്കും.

വളരെ ബൃഹത്തായ രീതിയിലാണ് ചരിത്രം തയ്യാറാക്കിയിട്ടുള്ളത്. കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരും പ്രാദേശിക ചരിത്ര കാരന്മാരും തയ്യാറാക്കിയ നൂറിലധികം  ചരിത്ര ലേഖനങ്ങളാണ് പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഓരോ ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ അധികരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. 1920 മുതൽ 2020 വരെയുള്ള നൂറു കൊല്ലത്തിനിടയിൽ വള്ളുവനാട്ടിൽ നടന്ന മുന്നേറ്റങ്ങളുടെയും വള്ളുവനാടൻ കലകൾ, സംസ്കാരങ്ങൾ, ഉത്സവങ്ങൾ, രാഷ്ട്രീയ മത മുന്നേറ്റ പ്രസ്ഥനങ്ങൾ, അവക്ക് നേതൃത്വം നൽകിയ മഹാരഥന്മാരായ നേതാക്കൾ, ക്ഷേത്രങ്ങൾ, പള്ളികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇങ്ങനെ സകല വിഷയങ്ങളുടെയും ഒരു അമൂല്യ ശേഖരമാണ് പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പുറത്തിറക്കുന്ന ചരിത്ര ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പുറത്തിറങ്ങും മുമ്പേ തന്നെ വായനപ്രിയർക്കിടയിലും ചരിത്ര വിദ്യാർത്ഥികൾക്കിടയിലും അത്തരം ഒരു പുസ്‌തകത്തിന്റെ ആവശ്യകത ഇതിനോടകം തന്നെ വലിയ തോതിൽ ചർച്ചചെയ്യപ്പെട്ടു കഴിഞ്ഞു. 

ഇന്നലെ  (ഫെബ്രുവരി 20)  രാവിലെ 9 മണിക്ക് കടുങ്ങപുരം മുന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച്  കേരള മുൻ ഹൈകോടതി ജഡ്‌ജി ജസ്റ്റിസ് കമാൽ പാഷ പുസ്‌തകത്തിന്റെ പ്രകാശനം നിർവഹിച്ചു


Post a Comment

0 Comments