Flash News

6/recent/ticker-posts

കണ്ണൂര്‍ വിമാനത്താവളം കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ സര്‍വ്വീസ് ഉദ്ഘാടനം ഇന്ന്

Views


കണ്ണൂര്‍ വിമാനത്താവളം കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ എ സി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 13 ശനിയാഴ്ച) വൈകിട്ട് മൂന്ന്  മണിക്ക് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷനാകും. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയില്‍ നിന്നും തലശ്ശേരി ഡിപ്പോയില്‍ നിന്നും ഓരോ ലോഫ്‌ളോര്‍ എ സി സര്‍ക്കുലര്‍ സര്‍വീസുകള്‍  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും കണ്ണൂര്‍, തലശ്ശേരി റെയില്‍വേ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.


Post a Comment

0 Comments