Flash News

6/recent/ticker-posts

ആഗ്രഹംപോലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍..

Views
ആഗ്രഹംപോലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ബാംഗ്ലൂരില്‍



ചെന്നൈ: ഐപിഎല്‍ താരലേലത്തില്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അസ്ഹറുദ്ദീനുവേണ്ടി ബാംഗ്ലൂര്‍ ഒഴികെ മറ്റു ടീമുകളൊന്നും രംഗത്തെത്തിയില്ല.

ഐപിഎല്ലില്‍ വിരാട് കോലിക്കൊപ്പം കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് കേരളത്തിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ അസ്ഹറുദ്ദീന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മുംബൈക്കെതിരെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് അസ്ഹറുദ്ദീനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്.

ലീഗ് മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ 37 പന്തില്‍ സെഞ്ചുറി നേടിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ 11 സിക്സും ഒമ്പത് ഫോറും അടക്കം 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതോടെ ഐപിഎല്‍ താരലേലത്തിലെ വിലയേറിയ താരങ്ങളിലൊരാളാകും അസ്ഹറുദ്ദീനെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ലേലത്തില്‍ ബാംഗ്ലൂര്‍ ഒഴികെ മറ്റ് ടീമുകളൊന്നും യുവതാരത്തിനായി രംഗത്തെത്തിയില്ല.

Post a Comment

0 Comments