Flash News

6/recent/ticker-posts

രാജ്യത്ത് ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരത്‌ ബന്ദ് ആരംഭിച്ചു.

Views
രാജ്യത്ത് ഭാരത്‌ ബന്ദ് ആരംഭിച്ചു.
കേരളത്തിൽ ഭാരത് ബന്ദില്ല 


രാജ്യത്ത് ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരത്‌ ബന്ദ് ആരംഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ആണ് പണി മുടക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തിക്കൊണ്ട് വൈകീട്ട് എട്ടു വരെ ബന്ദ് നീളും.

 അതേസമയം,കേരളത്തില്‍ ഭാരത് ബന്ദ്  കാര്യമായ ചലനമുണ്ടാക്കില്ല. സംസ്ഥാനത്തെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിക്കാത്തതാണ് ഇതിനു കാരണം. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (AITWA) ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ബന്ദിനു പിന്നാലെ ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് വാഹന പണിമുടക്ക് നടക്കും.തൊഴിലാളി സംഘടനകളാണു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


Post a Comment

0 Comments