Flash News

6/recent/ticker-posts

കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സി.പി.ഐ

Views

കനയ്യ കുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ്. ബീഹാര്‍ മന്ത്രി അശോക് ചൗധരിയെ കനയ്യ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ജെ.ഡി.യുവിലേക്കെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നത്.

എന്നാല്‍ കനയ്യ മന്ത്രിയെ കണ്ടത് സി.പി.ഐ എം.എല്‍.എ സുര്യകാന്ത് പാസ്വാനൊപ്പമാണെന്നും സി.പി.ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കനയ്യയുടെ മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായിട്ടായിരുന്നു കൂടിക്കാഴ്ച.



Post a Comment

0 Comments