Flash News

6/recent/ticker-posts

മുസ്‌ലിം ലീഗിനെ എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Views
മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത്  ശോഭ സുരേന്ദ്രന്‍

മുസ്‌ലിം ലീഗിനെ  എന്‍.ഡി.എ സംഖ്യ കക്ഷിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ക്രൈസ്തവ, മുസ്‌ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ലെന്നും മുസ്‌ലിം ലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശോഭയുടെ പ്രതികരണം. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ മുസ്‌ലിം ലീഗ് ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എ യോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
കശ്മീരില്‍ ബി.ജെ.പി. അവിടുത്തെ നാഷണല്‍ കോണ്‍ഫ്രന്‍സുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്‌ലിം സമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ് -ശോഭ പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. ഖിയാമത്തുനാൾ (ലോകാവസാനദിനം) അടുത്തടുത്ത് വരുമ്പോൾ ഇങ്ങനെയൊക്കെയുള്ള ചില അലാമത്തുകൾ (അടയാളങ്ങൾ) പടച്ചതമ്പുരാൻ കാണിച്ചുതരും . ശ്രീ . അബ്ദു ള്ളക്കുട്ടി BJP നേതാവാകുന്നു . ശ്രീമതി . ശോഭാ സുരേന്ദ്രൻ ലീഗിനെ BJP മുന്നണിയിലേക്ക് ക്ഷണിക്കുന്നു . വലുതാകുമ്പോൾ നിങ്ങൾക്കാരാകാനാണ് ആഗ്രഹം മൂർഖൻ പാമ്പിന്റെ കുട്ടികളോട് ഗുരുനാഥൻപാമ്പ് ക്ലാസ്സിൽ ചോദിക്കുമ്പോൾ ഒരു മൂർഖൻകുട്ടി "എനിക്ക് വലുതാകുമ്പോൾ വിഷവൈദ്യനാകണം" എന്ന് പറയുന്ന ഒരു O V വിജയൻ കാർട്ടൂൺ പതിറ്റാണ്ടുകൾക്ക് മുമ്പ് കണ്ടിട്ടുണ്ട് . മഹാനായ വിജയൻ സാറേ അങ്ങയുടെ ദീര്ഘദൃഷ്ടിയെ എത്ര പ്രശംസിച്ചാലാണ് മതിയാവുക ?. അങ്ങയുടെ ചെരിപ്പിന്റെ വാറഴിക്കാൻ പോലുമുള്ള യോഗ്യത മലയാളത്തിലെ മറ്റൊരു എഴുത്തുകാരനോ മറ്റൊരു കാർട്ടൂണിസ്റ്റിനോ ഇല്ലെന്ന കാര്യം മൂന്ന് തരം . അപാരം തന്നെ ആ ദീർഘവീക്ഷണം .

    ReplyDelete