Flash News

6/recent/ticker-posts

അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഖത്തര്‍ പ്രവാസി വീട്ടിലെത്തി; ചിത്രങ്ങൾ

Views


ദോഹ: അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ഖത്തറിലെ സള്‍ഫര്‍ കെമിക്കല്‍സ് മാനേജിംഗ് ഡയറക്ടറും നാദാപുരം സ്വദേശിയുമായ എം.ടി.കെ അഹമ്മദ് വീട്ടിലെത്തി. തട്ടിക്കൊണ്ടു പോയ ക്വട്ടേഷന്‍ സംഘം ഇന്ന് വൈകീട്ട് അഹമ്മദിനെ തൂണേരിയില്‍ എത്തിക്കുകയായിരുന്നു.



നിരവധി ആളുകളാണ് അഹമ്മദിനെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പള്ളിയില്‍ നമസ്‌കാരത്തിന് പോയ അഹമ്മദിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം അദ്ദേഹത്തിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി കാറില്‍ കയറ്റിക്കൊണ്ടുപോവുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. 

സംഭവത്തെ തുടര്‍ന്ന് നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാദാപുരം, കണ്ണൂര്‍ സ്വദേശികളെ ആയിരുന്നു ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെയാണ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയവര്‍ തന്നെ വിട്ടയക്കുന്നത്. 



കേസില്‍ പൊലീസും ക്വട്ടേഷന്‍ ടീമും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു നാദാപുരത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സി പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു.



ഖത്തര്‍, ദുബൈ എന്നിവിടങ്ങളില്‍ വ്യവസായിയാണ് അഹമ്മദ്. ഖത്തറിലെ ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടാണ് തട്ടികൊണ്ട് പോകല്‍ എന്നും ബന്ധുക്കള്‍ക്ക് ഭീഷണി കോളുകള്‍ ലഭിച്ചിരുന്നതായും സഹോദരന്‍ ആരോപിച്ചിരുന്നു


Post a Comment

0 Comments