Flash News

6/recent/ticker-posts

ബിഗ്ബോസ് മത്സരാർത്ഥികളുടെ ഫസ്റ്റ് ഇംപ്രഷൻ ഇങ്ങനെ! വൈറലായി കുറിപ്പ്!

Views


കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്നലെയാണ് മോഹൻലാൽ ബിഗ്ബോസ് മലയാളം മൂന്നാം സീസണിന് തുടക്കമിട്ടത്. പതിനാല് മത്സരാർത്ഥികളാണ് ഷോയിലുള്ളത്. നോബി മാർക്കോസ് ആയിരുന്നു ഈ സീസണിലെ ആദ്യ മത്സരാർത്ഥിയായി വീട്ടിലേക്കെത്തിയത്. പിന്നീട് ആര്‍ജെ കിടിലം ഫിറോസ്, ഡിംപൽ ഭാൽ, നടൻ മണിക്കുട്ടൻ, മജ്‌സിയ ഭാനു, ലക്ഷ്മി ജയൻ, സൂര്യ ജെ മേനോൻ, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, അഡോണി ജോൺ, ഋതു മന്ത്ര, ഭാഗ്യലക്ഷ്മി, റംസാൻ, സന്ധ്യ മോഹൻ എന്നിവരാണ് മറ്റു മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ മത്സരാർത്ഥികളുടെ ഫസ്റ്റ് ഇംപ്രഷനെ കുറിച്ച് ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ്ബോസ് മലയാളം ഒഫിഷ്യൽ എന്ന ബിഗ്ബോസ് പ്രേക്ഷകരുടെ കൂട്ടായ്മയിൽ എബ്രഹാം ജോൺ എന്ന പ്രേക്ഷകൻ കുറിച്ച വിലയിരുത്തൽ കുറിപ്പിലൂടെ ഒരു സഞ്ചാരം.

മത്സരാർത്ഥികൾ
‘ബിഗ് ബോസ് കണ്ടസ്റ്റൻ്റ്സ് ഒരു ഫസ്റ്റ് impression –

1. നോബി മാർക്കോസ് –

കോമഡി ഷോയിലൂടെ ഇഷ്ടമുള്ള വ്യക്തിയാണ്. നല്ല കൗണ്ടറുകൾ അടിക്കാനുള്ള കഴിവുണ്ട് എന്നത് പ്ലസ് പോയിൻ്റായി കരുതുന്നു. സ്വഭാവം എങ്ങനെ എന്നത് തുടർന്ന് കാണാം.

2. ഡിംപിൾ ഭാൽ –

Well trained ആണ്. പൊതുവെ male Chauvinist ആയ മലയാളിയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയല്ല എന്നത് ചലഞ്ചിങ്ങാകും. ഹൗസിൽ belong ചെയ്യാൻ കഷ്ടപ്പെടും എന്ന് തോന്നുന്നു.’

‘3. ഫിറോസ് –

ഒരുപാട് സംസാരിച്ചും ഇടക്കിടെ അച്ചടി ഭാഷ ഉപയോഗിച്ചും വെറുപ്പിക്കുന്ന ചില ആൾക്കാർ പരിചയത്തിലുണ്ട്. അതിൻ്റെ തനി പകർപ്പാണ് ഫിറോസ്.സംസാരം ഓവർ കോൺഫിഡൻറ് ആയി തോന്നി. 100 ദിവസം സഹിക്കാൻ കഷ്ടപ്പെടും.
4. മണിക്കുട്ടൻ –

കോൺഫിഡൻ്റ്. Well prepared. Established actor ആയതിനാൽ PR work നല്ല രീതിയിൽ കാണും എന്നുറപ്പ്. ഇൻട്രോയിൽ ഇമോഷണൽ ആംഗിൾ പിടിച്ചത് convincing ആയി തോന്നിയില്ല.’

‘5. മജിസിയ ഭാനു –

A fresh addition to the house. ഹൗസിൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ identity ഉള്ള വ്യക്തി. കോൺഫിഡൻ്റ്. മോഹൻലാലിനെ പുകഴ്ത്തി വെറുപ്പിച്ചില്ല. യാഥാസ്ഥിതിക മലയാളിയെ ഒരേസമയം പ്രീതിപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യും. Expecting her to provoke the orthodox folks, but for the right reason. ‘
‘6. സൂര്യ മേനോൻ –

Potential വില്ലത്തി ബോഡി ലാംഗ്വേജ്.
7. ലക്ഷ്മി ജയൻ –

Impressed with the violin. And talented for sure. ഇൻട്രോ ജനുവിൻ ആയി തോന്നി.’

‘8. സായി –
മമ്മൂക്കയെപ്പോലെ ഡാൻസ് കളിക്കണ മച്ചാൻ.

ശബ്ദവും ബോഡിയും മൊത്തം Vibrate മോഡ്.

ഫസ്റ്റ് ഇംപ്രഷനിൽ പാവം എന്നു തോന്നി.

9. അനൂപ് –

Skip ചെയ്ത intro. വഴിയേ കാണാം.’

’10. അഡോണി ജോൺ –

അൽപം വ്യത്യസ്തമായ പ്രൊഫൈൽ. ലൈഫിൽ കണ്ട ഒരു പാട് പേരുടെ ബോഡി ലാംഗ്വേജ് ആണ്.

11. റംസാൻ മുഹമ്മദ്-

തനി ടീനേജർ. Decent dancer. പക്വതയില്ലായ്മ പ്രശ്നമാകാൻ സാധ്യതയുണ്ട്.

12. ഋതു മന്ത്ര (പുല്ല്… ‘ഋ’ അടിക്കാൻ പെട്ട പാട് ) –

Well trained ആയ ഏതൊരു വ്യക്തിയെയും പോലെ emotional angle ഇറക്കിയ ഇൻട്രോ. പ്രൊഫൈൽ കൊള്ളാം. Interesting ആയ കണ്ടസ്റ്റൻ്റ് ആയി മാറാൻ സാധ്യത കാണുന്നു.’

’13. സന്ധ്യ മോഹൻ-

Again ഒരു fresh profile. മറുനാടൻ മലയാളി + ക്ലാസിക്കൽ ഡാൻസർ.

14. ഭാഗ്യലക്ഷ്മി –

Haters നെയും കൊണ്ട് ഹൗസിൽ കേറുന്ന വ്യക്തി. ധാരാളം misogynist ട്രോളുകൾ നേരിടാൻ സാധ്യത കാണുന്നു.

പൊതുവെ ഒരു പുതുമയുള്ള സീസണായി തോന്നി. കഴിഞ്ഞ സീസണിലെ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ടാകണം കണ്ടസ്റ്റൻ്റിൻ്റെ average age നന്നേ കുറവാണ്. ഹൗസിൻ്റെ ഇൻ്റീരിയറും കഴിഞ്ഞ പ്രാവശ്യത്തെക്കാൾ ബഹുദൂരം മുന്നിലാണ്. ഇനിയുള്ളത് മുന്നോട്ടുള്ള ഗെയിംസിനെയും പ്രേക്ഷകനെയും അനുസരിച്ചിരിക്കും.’


Post a Comment

0 Comments