Flash News

6/recent/ticker-posts

പാലത്തിങ്ങൽ പാലം ഇന്ന് നാടിന്ന് സമർപ്പിക്കും

Views
തിരൂരങ്ങാടി: പരപ്പനങ്ങാടി - തിരൂരങ്ങാടി പാതയിലുള്ള പാലത്തിങ്ങൽ പുതിയ പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ഓണ്‍ലൈൻ വഴിയാണ് നിർവഹിക്കുന്നത്. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന  സ്ഥലം എം.എല്‍.എ പി.കെ.അബ്ദുറബ്ബ് ശിലാഫലകം അനാച്ഛാദനം ചെയ്യും. 

വീതികുറഞ്ഞതും കാലപ്പഴക്കം ചെന്നതുമായ പാലത്തിങ്ങലിലെ പഴയ ഇറിഗേഷൻ പാലത്തിലൂടെയുള്ള ദുഷ്കരമായ യാത്രയ്ക്കും ഗതാഗത കുരുക്കിനും പുതുയപാലം തുറന്നുകൊടുക്കുന്നതോടെ അറുതിയാകും.ഡിസ്ട്രിക്റ്റ് ഫ്‌ളാഗ് ഷിപ്പ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി നാടുകാണി - 

വീഡിയോ കാണുക👇



പരപ്പനങ്ങാടി റോഡ് നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 450 കോടി രൂപയില്‍ നിന്ന് 14.5 കോടി രൂപ വിനിയോഗിച്ചാണ് പുതിയ പാലത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 


സംസ്ഥാനത്ത്, നാവിഗേഷൻ റൂട്ടിൽ 40 മീറ്റർ വീതിയിൽ  ഒരു സ്പാനിൽ നിർമിക്കുന്ന പ്രധാന ആർച്ച് പാലമാണ് പാലത്തിങ്ങലിലേത്. പുഴയിൽ ഇരുഭാഗത്തും കരയോട് ചേർന്ന് മാത്രമാണ്  തൂണുകൾ ഉള്ളത്. ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം. ഇരുകരകളിലുമായി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. 

2018ഏപ്രില്‍ മാസമാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയത്. തുടർച്ചയായി രണ്ട് തവണ ഉണ്ടായ പ്രളയം സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് പ്രതികൂലമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്കായിരുന്നു നിർമാണം ചുമതല. 2017 നവംബര്‍ 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. നേരത്തെ ഫെബ്രുവരി 5 നാണ്  ഉദ്‌ഘാടന ചടങ്ങ് തീരുമാനിച്ചിരുന്നത്. 

അവസാന മിനുക്ക് പണികൾ പൂർണ്ണമായും പൂർത്തിയാവാത്തതിനാൽ ഫെബ്രുവരി 23 ലേക്ക് ഉദ്‌ഘാടന ചടങ്ങ് മാറ്റിയിരുന്നുവെങ്കിലും മിനുക്കുപണികൾ പൂർത്തികരിച്ചതിനാൽ ചടങ്ങ്  ഫെബ്രവരി 17 ലേക്ക് മാറ്റുകയായിരുന്നു.

Post a Comment

0 Comments