Flash News

6/recent/ticker-posts

ബിജെപിയിലേക്ക് പോയത് തെറ്റ്,ആർക്കും കൂറില്ല, ശബരിമല കേസിൽ നിന്നും രക്ഷപ്പെടണം, സിപിഐ സ്ഥാനാർത്ഥിയാകാൻ ആഗ്രഹമുണ്ട്’;നടൻ കൊല്ലം തുളസി

Views




ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടെന്ന് നടൻ കൊല്ലം തുളസി.   ശബരിമല വിഷയത്തിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിന്നും രക്ഷപ്പെടുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി ഒരു മലയാള സ്വകാര്യ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി തന്നെ പിന്തുണച്ചില്ല. പാർട്ടിയുമായി ഇപ്പോൾ  സഹകരിക്കുന്നില്ല.
തന്നെ ആർക്കും വേണ്ടെന്നും താൻ കുടുങ്ങിക്കിടക്കുന്ന കേസിൽ നിന്നും രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടതെന്നും നടൻ വ്യക്തമാക്കി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാവശ്യം കുണ്ടറയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടിയ ആളാണ് കൊല്ലം തുളസി


Post a Comment

0 Comments