Flash News

6/recent/ticker-posts

അബൂദബിയിൽ കോവിഡ് ടെസ്റ്റിന് പിസിആറിന് പകരം ഉമിനീർ

Views

അബൂദബി : അബൂദബിയിൽ നാല് വിഭാഗം ആളുകൾക്ക് മൂക്കിൽ നിന്ന് സാംപിൾ എടുക്കുന്ന പിസിആർ പരിശോധനയ്ക്ക് പകരം ഉമിനീർ ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ് . 12 വയസ്സിന് താഴെയുള്ള കുട്ടികൾ , കോവിഡിനെതിരേ വാക്സിൻ എടുത്തവർ , ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ചില രോഗികൾ , പ്രായമായവർ എന്നിവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക . കോവിഡ് പരിശോധനയ്ക്ക് വിശ്വസനീയവും ലളിതവുമായ പരിശോധനാ രീതിയാണ് ഉമിനീർ വഴിയുള്ളതെന്ന് ഗവേഷകർ സ്ഥിരീകരിച്ചിരുന്നു . പ്രായസമില്ലാതെ സാംപിൾ ശേഖരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത . രോഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ പരിശോധനയ്ക്ക് കൂടുതൽ ഉചിതം ഉമിനീരാണ്


Post a Comment

1 Comments

  1. SIR UR ALL NEWS VERY INFORMATION FOR ME LOCAL AND INTERNATIONAL NEWS VERY GOOD POPULAR NEWS VENGARA

    ReplyDelete